2015-03-11 17:18:00

സഹവര്‍ത്തിത്വം വളര്‍ത്തുക വത്തിക്കാന്‍റെ നയതന്ത്രം


ലോകത്ത് സഹവര്‍ത്തിത്വം വളര്‍ത്തുകയാണ് വത്തിക്കാന്‍റെ നയതന്ത്രമെന്ന്  സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പ്രസ്താവിച്ചു.

മാര്‍ച്ച് 11-ാം തിയതി ബുധനാഴ്ച രാവിലെ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ‘സമാധാന പാതയില്‍ വത്തിക്കാന്‍റെ നയതന്ത്ര ബന്ധങ്ങള്‍,’ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.  സമാധാനം ദൈവത്തിന്‍റെ ദാനമാണെന്നും, സഹവര്‍ത്തിത്വത്തിലൂടെ ലോകത്ത് സമാധാനം വളര്‍ത്തുകയെന്നതാണ് ഇതര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വത്തിക്കാന്‍റെ നയതന്ത്ര ബന്ധം ലക്ഷൃമിടുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. സഹവര്‍ത്തിത്വം എന്ന വാക്ക് സാഹോദര്യം, സഹകരണം എന്നീ പദങ്ങളുടെ പര്യായവും പൂരകവുമാണെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍ പരോളിന്‍, വ്യക്തികളുടെയും സാമൂഹങ്ങളുടെയും നന്മ ലക്ഷൃംവച്ചുകൊണ്ടുള്ള ആഗോള ഐക്യദാര്‍ഢ്യത്തിനായിട്ടാണ് വത്തിക്കാന്‍റെ നയതന്ത്ര വിഭാഗം രാഷ്ട്രങ്ങളുമായി ഔദ്യോഗിക തലത്തില്‍ സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രബന്ധത്തില്‍ വെളിപ്പെടുത്തി.

‘യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാന’മെന്ന് (GS) വിശ്വസിക്കുന്ന സഭ, സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ ജനങ്ങളുടെ ശാക്തീകരണവും അവരുടെ ഇടയില്‍ എന്നും നിലനിറുത്തേണ്ട സന്തുലിതാവസ്ഥയിലൂടെയുമാണ് സമാധാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പ്രബന്ധത്തില്‍ പരാമര്‍ശിച്ചു








All the contents on this site are copyrighted ©.