2015-03-05 19:52:00

പാപ്പായെ സ്വീകരിക്കാന്‍ പോംപെ ഒരുങ്ങുന്നു


പോംപെ മാതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

മാര്‍ച്ച് 21-ാം തിയതി ശനിയാഴ്ചയാണ് അന്തര്‍ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഇറ്റലിയിലെ നേപ്പിള്‍ നഗരത്തിന്‍റെ പ്രാന്തത്തിലുള്ള പോംപെയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഏകദിന സന്ദര്‍ശനം നടത്തുന്നത്. അന്ന് പ്രാദേശിക സമയം രാവിലെ 7-മണിക്ക് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം സഞ്ചരിച്ച് 8 മണിയോടെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ സമീപത്തുള്ള ചത്വരത്തില്‍ പാപ്പാ ഇറങ്ങും.

മാതൃസന്നിധിയിലെ പ്രാര്‍ത്ഥന, 

തുടര്‍ന്ന് നേപ്പിള്‍സിലെ സ്കാംമ്പിയ സ്പോര്‍ട്സ് കേന്ദ്രത്തില്‍വച്ച് സമൂഹത്തിന്‍റെ എല്ലാ തുറകളിലുമള്ള ജനങ്ങളുമായി കൂടിക്കാഴ്ച  നടത്തി പാപ്പാ സന്ദേശം നല്കും.

തുടര്‍ന്ന് രാവിലെ 11 മണിക്ക് പ്ലെബിഷീത്തോ ചത്വരത്തില്‍  പാപ്പായുടെ മുഖ്യകാര്‍മ്മിത്വത്തിലുള്ള സമൂഹബലിയര്‍പ്പണം നടത്തും. പാപ്പാ സുവിശേഷപ്രഘോഷണം നടത്തും. ദിവ്യബലിക്കുശേഷം സ്ഥലത്തെ ജയില്‍ സന്ദര്‍ശിക്കുന്ന പാപ്പാ അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും, തുടര്‍ന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് വിശുദ്ധ ജനുവാരിയൂസിന്‍റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച് തിരുനാള്‍ ദിനത്തില്‍ ദ്രവീഭവിക്കുന്ന രക്തത്തിന്‍റെ വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങും, 

പിന്നെ, അവിടത്തെ കത്തിദ്രല്‍ ദേവാലയത്തില്‍വച്ച് പോംപെയിലെ വൈദികരും സന്ന്യസ്തരുമായും പാപ്പാ കൂടിക്കാഴ്ച നടത്തി, അവരെ അഭിസംബോധനചെയ്യും. വൈകുന്നരേം 4.15ന് മണിക്ക് ക്രിസ്തുവിന്‍റെ നാമത്തിലുള്ള ബസിലിക്ക സന്ദര്‍ശിച്ച് രോഗികളെയും വൃദ്ധജനങ്ങളെയും ആശീര്‍വ്വദിക്കും. അവര്‍ക്കും പാപ്പാ ഹ്രസ്വസന്ദേശം നല്കും.

പോംപെ സന്ദര്‍ശനത്തിന്‍റെ അവസാന പരിപാടിയായി സമുദ്രതീരത്തുള്ള കരാച്യോളോയില്‍വച്ച് വൈകുന്നേരം 5 മണിക്ക് പാപ്പാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി, സന്ദേശം നല്കും. 6.15-ന് ഹെലിക്കോപ്റ്റില്‍ യാത്രതിരിക്കുന്ന പാപ്പാ 7 മണിയോടെ വത്തിക്കാനില്‍ എത്തിച്ചേരും.

 








All the contents on this site are copyrighted ©.