2015-02-27 15:58:00

വാര്‍ഷിക ധ്യാനം കഴിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് തിരിച്ചെത്തി


ഫെബ്രുവരി 27-ാം വെള്ളിയാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍റെ വിവിധ ഭരണകാര്യാലയങ്ങളുടെ തലവന്മാരും റോമാ നഗരത്തിനു പുറത്തുള്ള അരീചായിലെ പൗളൈന്‍ കേന്ദ്രത്തിലെ വാര്‍ഷിക ധ്യാനം സമാപിപ്പിച്ച് വത്തിക്കാനില്‍ തിരിച്ചെത്തിയത്. 30 കി.മീ, അകലെ റോമിന്‍റെ പ്രാന്തത്തിലുള്ള ഗ്രാമപ്രദേശത്തുനിന്നും പാപ്പായും സംഘവും ബസ്സിലാണ് യാത്രതിരിച്ചത്. ധ്യനകേന്ദ്രത്തില്‍നിന്നും പുറപ്പെടും മുന്‍പ്, എല്ലാവരുടെയും പേരില്‍ ധ്യാനഗുരു, ഫാദര്‍ ബ്രൂണോ സെക്കൂന്തിന്‍ ഒസിഡി-ക്ക് പാപ്പാ ഫ്രാന്‍സിസ് നന്ദിയര്‍പ്പിച്ചു.

ഈ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേരില്‍ ഫാദര്‍ സെക്കൂന്തിന് നന്ദിപറയുന്നു. വൈദികരെ ധ്യാനിപ്പിക്കുക അത്ര എളുപ്പമല്ല. കാരണം അവര്‍ പൊതുവെ ഏറെ സങ്കീര്‍ണ്ണതയുള്ള വ്യക്തകളാണ്. നര്‍മ്മരസത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. എന്നിട്ട് പിന്നെയും തുടര്‍ന്നു. തങ്ങളുടെ ഹൃദയങ്ങളില്‍ ഏറെ നന്മയുടെ ചിന്തകള്‍ വിതയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതില്‍ സംശയമില്ല. ഇനി ആ വിത്ത് ദൈവംതന്നെ വളര്‍ത്തട്ടെ, വളരാന്‍ അനുദവദിക്കട്ടെ! ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരും ഏലിയാ പ്രവാചകന്‍റേതുപോലെ കൈയ്യിലും ഹൃദയത്തിലും കര്‍ത്താവിന്‍റെ മേലങ്കിയുമായി ഇവിടെനിന്നും പുറത്തേയ്ക്കു പോകാന്‍ ഇടയാവട്ടെ എന്ന് പ്രത്യാശിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.  പ്രിയ ഫാദര്‍ സെക്കുന്തീനി ഒരിക്കല്‍ക്കൂടി അങ്ങേയ്ക്ക നന്ദി!  








All the contents on this site are copyrighted ©.