2015-02-25 19:41:00

മെക്സിക്കോവത്ക്കരണം എന്ന പാപ്പായുടെ പ്രയോഗം


‘മെക്സിക്കോവത്ക്കരണം ഒഴിവാക്കണ’മെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രയോഗം നിഷേധാത്മകമല്ലെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വിശദീകരിച്ചു. 

‘Avoid Mexicanization,’ ‘മെക്സിക്കോവത്ക്കരണം ഒഴിവാക്കണം’ എന്ന് പാപ്പാ ഫ്രാന്‍സിസ് മാതൃഭാഷ സ്പാനിഷില്‍ പ്രയോഗിച്ചത് വളരെ സ്വകാര്യമായും, സാമൂഹ്യസേവനത്തില്‍ വ്യാപൃതനായിരിക്കുന്ന സുഹൃത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലുമായിരുന്നെന്ന്  ഫാദര്‍ ലൊമ്പാര്‍ഡി ഫെബ്രുവരി 25-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലും സമീപരാജ്യങ്ങളിലും വളര്‍ന്നുവരുന്ന മയക്കുരുന്നിന്‍റെ സാമൂഹ്യതിന്മയെ പരാമര്‍ശിച്ചുകൊണ്ട് സാമൂഹ്യസേവനകായ സുഹൃത്തിന് അയച്ച സ്വകാര്യ ഈ-മെയില്‍ സന്ദേശത്തിലാണ് ഈ പ്രയോഗം പാപ്പാ നടത്തിയതെന്നും, ഒരിക്കലും മെക്സിക്കോ രാജ്യത്തിനോ അവിടത്തെ ജനങ്ങള്‍ക്കൊ എതിരായ നിഷേധാത്മകമായ പ്രയോഗമായിരുന്നില്ല അതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

മെക്സിക്കോയിലെയും ഇതര ലാറ്റനമേരിക്കന്‍ രാജ്യങ്ങളിലെയും കുടുംബങ്ങളെയും ജനങ്ങളെയും കാര്‍ന്നുതിന്നുന്ന ഈ സമൂഹ്യതിന്മയ്ക്കെതിരെ ‘mexicanization’ എന്ന പ്രയോഗത്തിലൂടെ മാത്രമല്ല, അല്ലാതെയും അവിടങ്ങളിലെ ദേശീയ മെത്രാന്‍ സമിതികളോടും, സാമൂഹ്യപ്രസ്ഥാനങ്ങളോടും സര്‍ക്കാര്‍ ഏജെന്‍സികളോടും നിരന്തരമായി ഉദ്ബോധിപ്പിച്ചിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ഐക്യദാര്‍ഢ്യത്തോടും സാമൂഹ്യപ്രതിബദ്ധതയോടുംകൂടെ മയക്കുമരുന്നു കടത്തിനെതിരെ പോരാടണമെന്ന് പാപ്പാ ഫ്രാന്‍സിസ് സകലരോടും ആഹ്വാനംചെയ്യുന്നുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താനയിലൂടെ വ്യക്തമാക്കി. 








All the contents on this site are copyrighted ©.