2015-02-25 16:31:00

പ്രവാചകന് ഒളിച്ചിരിക്കാനാവില്ലെന്ന് അരീചായിലെ ധ്യാനചിന്തകള്‍


‘ജീവിക്കുന്ന ദൈവത്തിന്‍റെ ശുശ്രൂഷകരും പ്രവാചകന്മാരും,’ എന്ന് ശീര്‍ഷകം ചെയ്തിരിക്കുന്ന വാര്‍ഷികധ്യാനത്തില്‍ ബൈബിളിലെ രാജാക്കാന്മാരുടെ ആദ്യപുസ്തകത്തില്‍നിന്നും എലീജാ പ്രവാചകന്‍റെ വിളിയെക്കുറിച്ചുള്ള ഭാഗം വ്യഖ്യാനിച്ചുകൊണ്ടാണ് രണ്ടാം ദിവസം ചിന്തകള്‍ പുരോഗമിച്ചത്. പ്രവാചകന് ഒളിച്ചിരിക്കാനാവില്ലെന്ന് എന്ന പ്രസ്താവത്തില്‍ അരീചായിലെ രണ്ടാം ദിന ധ്യാനചിന്തകള്‍ പുരോഗമിച്ചതായി വത്തിക്കാന്‍ വെളിപ്പെടുത്തി.

ഇറ്റലിയിലെ ആരീചാ എന്ന സ്ഥലത്തെ പൗളയിന്‍ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍ സംഘത്തിന്‍റെയും വാര്‍ഷിക ധ്യാനത്തില്‍ ഫെബ്രിവരി 24-ന് നല്കിയ പ്രഭാഷണത്തില്‍ ധ്യാനപ്രാസംഗികന്‍, കര്‍മ്മലീത്താ വൈദികന്‍ ബ്രൂണോ സെക്കൊന്തിനാണ് അജപാനശുശ്രൂഷിയിലെ പ്രവാചകദൗത്യത്തെക്കുറിച്ച് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  സുഖസൗകര്യങ്ങളുടെയും സന്ദേഹത്തിന്‍റെയും ശങ്കയുടെയും സാമൂഹ്യചുറ്റുപാടുകളില്‍ ഒളിച്ചിരിക്കാതെ, സടകുടഞ്ഞെഴുന്നേറ്റ് പ്രവാചകന്‍ എലീജായെപ്പോലെ ജീവിതദൗത്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും, ദൈവം വ്യക്തികള്‍ക്കായി മുന്നോട്ടു വച്ച വിളിയോടു ക്രിയാത്മകമായി പ്രതികരിക്കുണമെന്ന് ഉദ്ബോധിപ്പിച്ചു. വിളിയോടു പ്രത്യുത്തരിക്കുന്നവര്‍ക്ക് കൃപയുടെ അത്ഭുതകരമായ ധാരാളിത്തം അനുദിനം അനുഭവവേദ്യമാകുമെന്ന് രാജ്ക്കാന്മാരുടെ പുസ്തകം 18-ാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്ന ആഹാസ് രാജാവിന്‍റെയും ബാല്‍ദൈവത്തിന്‍റെയും കഥ വിവരിച്ചുകൊണ്ട് ധ്യാനഗുരു ഫാദര്‍ സെക്കൊന്തീന്‍ പാപ്പായെയും സംഘത്തെയും ഉദ്ബോധിപ്പിച്ചു. (1 രാജാക്കന്മാര്‍ 18).

മതത്തിന്‍റെ മൂടുപടം അഹങ്കാരമോ മോഹങ്ങളോ, അധികാരമോഹമോ ആകാമെന്നും, എന്നാല്‍ ദൈവത്തിന്‍റെ കാരുണ്യം സകലത്തിനെയും ശുദ്ധിചെയ്യുന്ന അഗ്നിപോലെയാണെന്നും, എല്ലാറ്റിനെയും ശുദ്ധികലശംചെയ്യാന്‍ കരുത്തുളള ദൈവികകാരുണ്യത്തിന്‍റെയും കൃപയുടെയും അഗ്നി സ്വീകരിക്കാന്‍ വിളിക്കപ്പെട്ടവര്‍ തയ്യാറായിരിക്കണമെന്നും ഫാദര്‍ സെക്കൊന്തീന്‍ ധ്യാനചിന്തകള്‍ വികസിപ്പിച്ചു. ജീവിതസാഹചര്യങ്ങളില്‍ വ്യക്തികള്‍ അണിയുന്ന കാപട്യത്തിന്‍റെ മൂടുപടം ഉപേക്ഷിച്ച് സത്യത്തിലേയ്ക്ക് തിരിയുകയും, സത്യം അംഗീകരിക്കുകയും വേണമെന്നുമായിരുന്നു രണ്ടാം ദിവസത്തെ പ്രബോധനത്തിന്‍റെ രത്നച്ചുരുക്കമെന്ന് ഫെബ്രുവരി 24-ന് വത്തിക്കാന്‍ പുറത്തുവിട്ട  പ്രസ്താവന വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.