2015-02-25 18:37:00

പാപ്പായുടെ പ്രഭാഷണങ്ങള്‍ പ്രകാശനംചെയ്തു


പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണങ്ങള്‍ വത്തിക്കാന്‍ പ്രകാശനം ചെയ്തു. ക്രിസ്തു ആഗ്രഹിക്കുന്ന ഐക്യം, The Unity that Christ aims at... (Gesu ci vuole uniti) എന്ന പേരിലാണ് ഇക്കുറി പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസംഗ സമാഹാരം വത്തിക്കാന്‍റെ മുദ്രണാലയം (Libreria Editrice Vaticana) ഫെബ്രുവരി 24-ാം തിയതി ചെവ്വാഴ്ച പ്രകാശനംചെയ്തത്.

2014 ഡിസംബര്‍ മുതല്‍ 2015 ഫെബ്രുവരി മാസം വരെയുള്ള സമയപരിധിയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയിട്ടുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണങ്ങള്‍, ത്രികാലപ്രാര്‍ത്ഥനാ സന്ദേശങ്ങള്‍, പൊതുആരാധനക്രമ പരിപാടികളിലെ പ്രസംഗങ്ങള്‍ എന്നിയാണ് പാപ്പായുടെ പുതിയ പ്രഭാഷണ ശേഖരത്തിന്‍റെ ഉള്ളടക്കം. 120 പേജുകളിലുള്ളതും, 500രൂപ വിലമതിക്കുന്നതുമായ ഗ്രന്ഥം ഇപ്പോള്‍ ഇറ്റാലിയന്‍ ഇംഗ്ലിഷ് ഭാഷകളില്‍ ലഭ്യമാണെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. 








All the contents on this site are copyrighted ©.