2015-02-20 09:55:00

സഭൈക്യം ധ്യാനവിഷയമാക്കാം


സഭൈക്യം ധ്യാനവിഷയമാക്കുമെന്ന് പേപ്പല്‍ വസതിയുടെ പ്രബോധകന്‍, ഫാദര്‍ റനിയേരോ കന്തലമേസ്സാ പ്രസ്താവിച്ചു. വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളിലെ ശുശ്രൂഷകര്‍ക്കായി ഫെബ്രുവരി 27-ാം തിയതി ആരംഭിക്കുന്ന ഒരാഴ്ചത്തെ വാര്‍ഷിക ധ്യാന പരിപാടിയിലാണ് സഭൈക്യം വിഷയമാക്കുന്നതെന്ന്, വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തില്‍ കപ്പൂച്ചിന്‍ വൈദികന്‍, ഫാദര്‍ കന്തലമേസാ വെളിപ്പെടുത്തി. പ്രബോധനപരമായ സഭൈക്യത്തെക്കാളുപരി, പാപ്പാ ഫ്രാന്‍സിസ് പ്രാമുഖ്യം നല്കുന്ന സാഹോദര്യപരവും മാനുഷികവുമായ സഭൈക്യത്തിന്‍റെ ആശ്ലേഷത്തില്‍ ഈ വിഷയം സഭാസേവകര്‍ക്കൊപ്പം ചിന്തകള്‍ പങ്കുവയ്ക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ഫാദര്‍ കന്തലമേസാ പ്രസ്താവിച്ചു.

എന്നാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ തപസ്സിലെ ധ്യാനം റോമന്‍ കൂരിയയുടെ തലവന്മാരുമായി ഈ വര്‍ഷവും ഫെബ്രുവരി 22-മുതല്‍ 27-വരെ തിയതികളില്‍ റോമിന് പുറത്ത് അരീച്ചിയയിലെ സെന്‍റ് പോള്‍സ് കേന്ദ്രത്തില്‍വച്ചാണ് നടത്തുന്നത്. 








All the contents on this site are copyrighted ©.