2015-02-18 19:28:00

അഭയം തേടിയവരെ കരകയറ്റിയ നാവികര്‍


രക്ഷാപ്രവര്‍ത്തനങ്ങളില്‍ സാഹസികമായി ഇടപെട്ട ഇറ്റാലിയന്‍ തീരദേശസേനയിലെ നാവികരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

ഫെബ്രുവരി 17-ാം തിയതി വൈകുന്നേരം വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍വച്ചാണ് മെഡിറ്ററേനിയന്‍ കടലില്‍ ഫെബ്രുവരി 9-ാം തിയതിയുണ്ടായ അഭയാര്‍ത്ഥി കപ്പല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സാഹസികമായി ഇടപെട്ടവരെ വത്തിക്കാനില്‍ പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി (ഫെബ്രുവരി 18-ാം തിയതി ബുധനാഴ്ച ഇറക്കിയ) പ്രസ്താവനയിലൂടെ അറിയിച്ചു.  

ഇറ്റലിയുടെ മെഡിറ്ററേനിയന്‍ തീരത്തുണ്ടായ അനധികൃത കുടിയേറ്റക്കാരുടെ കപ്പല്‍ ദുരന്തം 360-പേരുടെ ജീവന്‍ അപഹരിക്കുകയുണ്ടായി. പ്രതികൂല കാലാവസ്ഥയിലും ഇറ്റാലിന്‍ നേവിയുടെ അവസരോചിതവും സാഹസികവുമായ ഇടപെടാണ് പിന്നെയും ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഇടയായതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ഇറ്റലിയുടെ തീരത്ത് മദ്ധ്യധരണയാഴിയില്‍ ഉണ്ടായ വന്‍ അഭയാര്‍ത്ഥി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ തീരദേശസേനയിലെ നാവിക പ്രമുഖരും ഗാതാഗത മന്ത്രി മൗരീസിയോ ലൂപിയുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. ഇറ്റിയുടെ തീരദേശ സേന നല്കുന്ന സേവനം വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്തെ യുദ്ധത്തിന്‍റെ കലാപത്തിനിന്നും, ആഫ്രിക്കന്‍ രാജ്യങ്ങളിലെ അധിക്രമങ്ങളില്‍നിന്നും രക്ഷപെട്ട് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്കുന്ന സഹായങ്ങളെ പ്രശംസിച്ച പാപ്പ, ഇനിയും അവരെ തുണയ്ക്കണമെന്ന് നാവീകരോടും ഇറ്റാലിയുടെ ഗതാഗതമന്ത്രി ലൂപിയോടും പാപ്പാ അഭ്യര്‍ത്ഥിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.