2015-02-12 20:07:00

വചനപ്രഘോഷണത്തിന് വത്തിക്കാന്‍റെ മാര്‍ഗ്ഗരേഖകള്‍


വചനപ്രഘോഷണത്തിനുള്ള മാര്‍ഗ്ഗരേഖകള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. Homiletics Directory വചനപ്രഘോഷണ മാര്‍ഗ്ഗരേഖ എന്ന പേരില്‍ അജപാലകര്‍ സുവിശേഷപ്രസംഗത്തിന് അള്‍ത്താരയില്‍ പാലിക്കേണ്ട് അച്ചടക്കം വിവരിക്കുന്ന വത്തിക്കാന്‍റെ ഔദ്യോഗിക പ്രബോധനം ഫെബ്രുവരി 10-ാം തിയതി തിങ്കളാഴ്ച റോമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഇത് പ്രസിദ്ധപ്പെടുത്തിയത്.

160 പേജുകളുള്ള മാര്‍ഗ്ഗരേഖ ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലാണ് വത്തിക്കാന്‍റെ മുദ്രണാലയം ഇപ്പോള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നത്. ഒരുക്കമില്ലാത്ത നീണ്ട പള്ളി പ്രസംഗങ്ങളെയും, ആവര്‍ത്തന വിരസത, ആരാധനക്രമ ചിട്ടകള്‍ തെറ്റിച്ചുകൊണ്ടുള്ള സുവിശേഷവിചിന്തനങ്ങള്‍ എന്നിവയെക്കുറിച്ച് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുള്ള പരാതികള്‍ മാനുച്ചുകൊണ്ടുമാണ് വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയം സുവിശേഷ പ്രസംഗത്തെക്കുറിച്ചുള്ള മാര്‍ഗ്ഗ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. 








All the contents on this site are copyrighted ©.