2015-02-04 19:03:00

ക്രൈസ്തവസാക്ഷൃം സംവാദത്തിന്‍റെ പാതയില്‍ : ആര്‍ച്ചുബിഷപ്പ് പെനാക്കിയോ


ക്രൈസ്തവസാക്ഷൃം സംവാദത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും പാതയിലായിരിക്കണമെന്ന്, ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വതോര്‍ പെനാക്കിയോ പ്രസ്താവിച്ചു. ബാഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡ്ക്കല്‍ ഇന്‍സ്റ്റിട്യൂട് ഓഡിറ്റോറിയത്തില്‍ ഫെബ്രുവിരി 3-ാം തിയതി ചൊവ്വാഴ്ച ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമ്പര്‍ണ്ണ സമ്മേളനം ഉത്ഘാടനംചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് പെനാക്കിയോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഹിന്ദുമത മൗലിക ചിന്തയുടെയും അങ്ങിങ്ങായി തലപൊക്കുന്ന മതപീഢനത്തിന്‍റെയും നിര്‍ബന്ധിത പുനഃമതപരിവര്‍ത്തന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍, പരസ്പര ആദരവിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പാതയില്‍ സമൂഹജീവിതം സമാധാനപൂര്‍ണ്ണമാക്കാന്‍ സഭാതലവന്മാര്‍ വിശ്വാസസമൂഹത്തോടു ചേര്‍ന്ന് പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പെനാക്കിയോ ആമുഖപ്രഭാഷണത്തില്‍ സഭാനേതൃത്വത്തെ ഉദ്ബോധിപ്പിച്ചു








All the contents on this site are copyrighted ©.