2015-01-31 18:05:00

സേര്‍ജോ മത്തരേലാ ഇറ്റിലയുടെ പ്രസിഡന്‍റ് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനങ്ങള്‍


ഡിസംബര്‍ 31-ാ തിയതി ശനിയാഴ്ച വൈകുന്നേരം റോമില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയാണ് 73 വയസ്സുകാരന്‍ സേര്‍ജോ മത്തരേലായെ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. മികച്ച ഭൂരിപക്ഷത്തോടെ വിജയം വരിച്ച മത്തരേലാ തെക്കെ ഇറ്റിലിയിലെ സിസിലി സ്വദേശിയാണ്. രാഷ്ട്രീയത്തില്‍ പരിചയസമ്പന്നനായ മത്തരേലാ ഭരണഘടന കോടതിയുടെ ന്യായാധിപനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്‍റ് മത്തരേലായ്ക്ക് ടെലിഗ്രാം സന്ദേശത്തിലൂടെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു. രാഷ്ടത്തിന്‍റെ ശ്രേഷ്ഠമായ ലക്ഷൃങ്ങള‍ക്കും ഐക്യത്തിനുംവേണ്ടി സേവനംചെയ്യുവാനും, ഇറ്റാലിയന്‍ ജനതയുടെ   ആത്മീയവും മാനുഷികവുമായ ഉന്നമനത്തിനായി മൂല്യാധിഷ്ഠിതമായും നിസ്വാര്‍ത്ഥമായും സമര്‍പ്പിക്കുവാന്‍ കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു. പുതിയ പ്രസിഡന്‍റിനും ഇറ്റാലിയന്‍ ജനതയ്ക്കും അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.

ഡെമോക്രാറ്റി പാര്‍ട്ടിയുടെ പ്രതിനിധിയായ മത്തരേലായെ നാമനിര്‍ദ്ദേശം ചെയ്തത്, പ്രധാനമന്ത്രി മത്തയോ റെന്‍സിയാണ്. ഒരു വര്‍ഷമായിട്ട് ഇറ്റലിയുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുവാന്‍ ഭരണത്തില്‍ മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കുന്ന റെന്‍സിയുടെ ഭരണകാലയളവില്‍ പരിചയ സമ്പന്നനായ മത്തരേലായുടെ തിരഞ്ഞെടുപ്പ് ഇറ്റാലിയന്‍ ജനതയ്ക്ക് പ്രത്യാശ പകരുന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഇറ്റലിയുടെ 12-ാമത്തെ പ്രസിഡന്‍റാണ് സേര്‍ജോ മത്തരേലാ.








All the contents on this site are copyrighted ©.