2015-01-28 16:52:00

സമര്‍പ്പണജീവിതത്തിന്‍റെ ആഗോളദിനവും കണ്‍സിസ്റ്ററിയും ഫെബ്രുവരിയില്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ ഫെബ്രുവരി-മാര്‍ച്-ഏപ്രില്‍ മാസങ്ങളിലെ പ്രത്യേക പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയം ജനുവരി 27-ാം തിയതി പുറത്തിറക്കിയ പ്രസ്താനനയിലൂടെയാണ് പാപ്പായുടെ മൂന്നു മാസത്തേയ്ക്കുള്ള കാര്യക്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

ഫെബ്രുവരി

2-ാം തിയതി തിങ്കളാഴ്ച കര്‍ത്താവിന്‍റെ സമര്‍പ്പണ തിരുനാള്‍  ഇന്നേദിവസം ആചരിക്കപ്പെടുന്ന സമര്‍പ്പിതരുടെ 19-ാമത് ആഗോളദിനം പ്രമാണിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിവിധ സന്ന്യാസമൂഹങ്ങളുടെ പ്രതിനിധി സംഘത്തോടൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

8-ാം തിയതി ആണ്ടുവട്ടം 5-ാം വാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മിഖയേല്‍ മാലാഖയുടെ നാമത്തില്‍

റോമിലെ പിയെത്ര-ലാത്തായിലുള്ള ഇടവകയിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തും.

14-ാം തിയതി ശനിയാഴ്ച

രാവിലെ 11 മണിക്ക് പുതിയ കര്‍ദ്ദിനാളള്‍ സംഘത്തിന്‍റെ രൂപീകരണത്തിനും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുമായി ചേരുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തില്‍, Public Ordinary Consistory-യില്‍  പാപ്പാ അദ്ധ്യക്ഷതവഹിക്കും.

15-ാം തിയതി ആണ്ടുവട്ടം 6-ാം വാരം ഞായറാഴ്ച

രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍  സഭയിലെ പുതിയ കര്‍ദ്ദിനാളന്മാരെ വാഴിക്കുന്ന ദിവ്യബലി പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും.

18-ാം തിയതി ബുധനാഴ്ച വിഭൂതിത്തിരുനാള്‍

വൈകുനനേരം 4.30-ന് റോമിലുള്ള വിശുദ്ധ ആന്‍സലമിന്‍റെ  ബസിലിക്കയില്‍നിന്നും പതിവുള്ള അനുതാപ പ്രദക്ഷിണത്തോടെ ആരംഭിക്കും.

അടുത്തുള്ള വിശുദ്ധ സബീനയുടെ ബസിലിക്കയിലെത്തുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് ഭസ്മാശീര്‍വ്വാദം, ചാരംപൂശല്‍ ശുശ്രൂഷ എന്നിവയെത്തുടര്‍ന്ന് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലൂടെ വിഭൂതി തിരുനാള്‍ ദിവ്യബലിയോടെ സമാപിക്കും.

22-ാം തിയതി തപസ്സുകാലം ആദ്യവാരം ഞായറാഴ്ച

പാപ്പായും വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളുടെ തലവന്മാരും ചേര്‍ന്ന് റോമിനു പറത്ത് അരീചിയായിലെ Pauline Center-ല്‍ വാര്‍ഷിക ധ്യാനത്തില്‍ ചിലവഴിക്കും. 27-ാം തിയതി വെള്ളിയാഴ്ച ധ്യാനം അവസാനിപ്പിച്ച് പാപ്പായും സംഘവും വത്തിക്കാനില്‍ തിരിച്ചെത്തും.

മാര്‍ച്ച്

മാര്‍ച്ച് 8-ാം തിയതി തപസ്സുകാലം മൂന്നാം വാരം ഞായറാഴ്ച

പ്രാദേശീക സമയം വൈകുന്നേരം 4 മണിക്ക് റോമില്‍ രക്ഷകന്‍റെ അമ്മയുടെ നാമത്തിലുള്ള ഇടവകയിലേയ്ക്ക് പാപ്പാ അജപാലന സന്ദര്‍ശനം നടത്തും.

13-ാം തിയതി തപസുകാലത്തെ അവസാനത്തെ വെള്ളിയാഴ്ച

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടുന്ന അനുതാപശുശ്രൂഷയ്ക്കും അതിനെ തുടര്‍ന്നുള്ള കുമ്പസാരമെന്ന കൂദാശയുടെ പരികര്‍മ്മത്തിനും പാപ്പാ നേതൃത്വം നല്കും.

21-ാം തിയതി ശനിയാഴ്ച തെക്കെ ഇറ്റലിയില്‍ നാപ്പൊളിക്കടുത്തുള്ള പ്രശസ്തമായ പോംപെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് പാപ്പാ ഇടയസന്ദര്‍ശനം നടത്തും.

29-ാം തിയതി ഓശാനഞായര്‍ ദിനത്തില്‍

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അനുഷ്ഠിക്കപ്പെടുന്ന പീഡാനുഭവ വചനശുശ്രൂഷ, കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, തുടര്‍ന്നുള്ള ദിവ്യബലി എന്നിവയ്ക്ക് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഏപ്രില്‍

2-ാം തിയതി പെസഹാവ്യാഴാഴ്ച

രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന പൗരോഹിത്യശുശ്രൂഷയുടെ കൂട്ടായ്മ അനുസ്മരിക്കുന്ന സമൂഹബലിയര്‍പ്പണം, തൈലാശീര്‍വ്വാദ ശുശ്രൂഷ എന്നിവയ്ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

3-ാം തിയതി ദുഃഖവെള്ളിയാഴ്ച

വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അനുഷ്ഠിക്കപ്പെടുന്ന പീഡാനുഭവാചരണം, ദിവ്യകാരുണ്യശുശ്രൂഷ എന്നിവയ്ക്ക് പാപ്പാ കാര്‍മ്മികത്വം വഹിക്കും.

വെള്ളിയാഴ്ച രാത്രി 9.15-ന്

റോമിലെ ചരിത്രപുരാതനമായ കോളോസിയം, റോമന്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ കുരിശിന്‍റെവഴിയ്ക്ക് പാപ്പാ നേതൃത്വം നല്കും.

വചനപ്രഭഷണവും നടത്തും.

4-ാം തിയതി വലിയ ശനിയാഴ്ച

രാത്രി 8.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടുന്ന പെസഹാ ജാഗരാനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും, ദിവ്യബലിക്കും പാപ്പാ കാര്‍മ്മികത്വം വഹിക്കും.

5-ാം തിയതി ഈസ്റ്റര്‍ ഞായര്‍

മദ്ധ്യാഹ്നം 12-മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ പാപ്പാ പ്രത്യക്ഷപ്പെട്ടുകൊണ്ടു Urbi et Orbi എന്ന പ്രത്യേക സന്ദേശം ലോകത്തിനും റോമാ നഗരത്തിനുമായി പാപ്പാ നല്കും.  

12-ാം തിയതി പെസഹാകാലം രണ്ടാം വാരം, ദൈവികകാരുണ്യത്തിന്‍റെ ഞായര്‍ദിനം, രാവിലെ 10 മണക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഇറ്റലിയിലുള്ള അര്‍മേനിയന്‍ കത്തോലിക്കാ വിശ്വാസ സമൂഹത്തോടൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് പാപ്പായുടെ മൂന്നു മാസത്തെ പരിപാടികളുടെ വിശദാംശം വെളിപ്പെടുത്തിയത്. 








All the contents on this site are copyrighted ©.