2015-01-15 10:24:00

ശ്രീലങ്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയുമായി പാപ്പാ ഫിലിപ്പീന്‍സിലേയ്ക്ക് പറന്നു


ശ്രീലങ്കയെ ദൈവം അനുഗ്രഹിക്കട്ടെയെന്നായുരുന്നു യാത്ര പറഞ്ഞ പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസാസന്ദേശം. രണ്ടു ദിവസം നീണ്ട അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കി ജനുവരി 15-ാം തിയതി വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9 മണിക്ക് കൊളമ്പോയില്‍നിന്നും ഫിലിപ്പീന്‍സിലേയ്ക്ക് അപ്പസ്തോലിക യാത്രതുടരുന്ന പാപ്പാ ഇങ്ങനെയാണ് ട്വിറ്റര്‍ സന്ദേശം അയച്ചത്. പതിവുള്ള 9 ഭാഷകള്‍ക്കു പുറമെ ഇക്കുറി ശ്രീലങ്കയിലെ ജനങ്ങള്‍ക്കായി പാപ്പാ സിംഹളയിലും തമിഴിലും ട്വിറ്റ്ചെയ്തിരുന്നു.

ليبارك الرب سريلانكا ويحرسها.

Benedicat et protegat Dominus Srilankam.

May God bless and protect Sri Lanka.

இறைவன் இலங்கையை ஆசீர்வதித்து காப்பாராக.








All the contents on this site are copyrighted ©.