2015-01-10 12:13:00

ഭൂകമ്പബാധിത ഹൈറ്റിയുടെ പുനര്‍നിര്‍മ്മിതിക്ക് മനുഷ്യവ്യക്തി, സഭാകൂട്ടായ്മ, പ്രാദേശികസഭ എന്നീ മൂന്നു തൂണുകള്‍


ഭൂകമ്പബാധിത ഹൈറ്റിയുടെ പുനര്‍നിര്‍മ്മിതിയെ താങ്ങിനിറുത്തുന്നത് മനുഷ്യവ്യക്തി, സഭാകൂട്ടായ്മ, പ്രാദേശികസഭ എന്നീ ബലവത്തായ മൂന്നു തൂണകള്‍ ആണെന്ന് മാര്‍പ്പാപ്പാ. 

2010 ജനുവരി 12ന് കരീബിയന്‍ ദ്വീപായ ഹൈറ്റിയെ തകര്‍ത്ത വന്‍ ഭൂകമ്പ ദുരന്തത്തിന്‍റെ അഞ്ചാം വാര്‍ഷികത്തോടനുന്ധിച്ച്, താന്‍ വത്തിക്കാനില്‍, പത്താം തിയതി ശനിയാഴ്ച വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേരടങ്ങിയ സംഘത്തെ, അന്നുതന്നെ, ഉച്ചയ്ക്ക് പേപ്പല്‍ അരമനയിലെ ഒരു ശാലയില്‍ സ്വീക രിച്ച് സംബോധന ചെയ്യുക യായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

230000 ത്തോളം പേരുടെ ജീവനാണ് ആ ഭുകമ്പത്തില്‍ പൊലിഞ്ഞത്.

തകര്‍ന്നടിഞ്ഞ അന്നാടിന്‍റെ പുനര്‍മ്മിതിക്കായി നാളിതുവരെ ഏറെക്കാര്യ ങ്ങള്‍ ചെയ്തിട്ടുള്ളതും ഇനിയും ഒത്തിരി ചെയ്യാനുള്ളതും അനുസ്മരിക്കുന്ന പാപ്പാ ഈ നിര്‍മ്മാണപ്രക്രിയയെ താങ്ങിനിറുത്തുന്ന മനുഷ്യവ്യക്തി, സഭാകൂ ട്ടായ്മ, പ്രാദേശികസഭ എന്നീ മൗലികസ്തംഭങ്ങളെക്കുറിച്ചു വിശദീകരിക്കു കയും ചെയ്തു.

ദൈവം മനുഷ്യന് എത്രമാത്രം പ്രാധാന്യം കല്പ്പിക്കുന്നുവെന്ന് നാം കൊണ്ടാടിയ തിരുപ്പിറവിത്തിരുന്നാള്‍, ദൈവപുത്രന്‍റെ മനുഷ്യാവതാരം കാണിച്ചുതരുന്നുവെന്നും, ആകയാല്‍ നമ്മുടെ പ്രഥമ ഔത്സുക്യം ഒരു വ്യക്തി യെന്ന നിലയില്‍ പൂര്‍ണ്ണതയോടെ ജീവിക്കാന്‍ മനുഷ്യനെ, ഓരോ വ്യക്തിയെയും സഹായിക്കുകയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഹൈറ്റിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയിലെ രണ്ടാമത്തെ ഘടകമായ സഭാകൂട്ടയാമയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അന്നാട്ടില്‍ സഭയുടെ വിവിധ ഘടകങ്ങള്‍ അതായത് രൂപതകളും സന്യസ്തസമൂഹങ്ങളും ഉപവിപ്രവര്‍ത്തന സംഘടനകളും, വിശ്വാസികളും തമ്മിലുള്ള സഹകരണം എടുത്തുകാട്ടി.

മൂന്നാമത്തെ ഘടകമായ പ്രാദേശികസഭയുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ പാപ്പാ  അത് ക്രിസ്തീയാനുഭവത്തെ സ്പര്‍ശ്യവേദ്യമാക്കിത്തീര്‍ക്കുന്നുവെന്ന് പ്രസ്താവിച്ചു.

തന്‍റെ ക്ഷണമനുസരിച്ച് ഹൈറ്റിക്കുവേണ്ടിയുള്ള സമ്മേളനം വത്തിക്കാനില്‍ സംഘടിപ്പിച്ച കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിനും ലത്തീനമേരി ക്കയ്ക്കു വേണ്ടിയുള്ള കമ്മീഷനും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.