2015-01-01 17:30:47

വത്തിക്കാനിലെ ക്രിബ്ബും
ക്രിസ്തുമസ് മരവും
പാപ്പാ സന്ദര്‍ശിച്ചു


1 ജനുവരി 2015, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ ചത്വരത്തിലെ സവിശേഷമായ
ക്രിബും ക്രിസ്തുമസ് മരവും സന്ദര്‍ശിച്ചു.

ഡിസംബര്‍ 31-ാം തിയതി ബുധനാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനയുടെയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദത്തിന്‍റെ അന്ത്യത്തിലാണ് തീര്‍ത്ഥാടകര്‍ക്കായി വത്തിക്കാനിലെ വിശാലമായ ചത്വരത്തിന്‍റെ ഹൃദയഭാഗത്ത് ഒരുക്കിയിരിക്കുന്ന ക്രിബ് സന്ദര്‍ശിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് എത്തിയത്.

തിരുക്കര്‍മ്മങ്ങളുടെ അന്ത്യത്തില്‍ ചെറിയ കാറിലെത്തിയ പാപ്പായെ കാണുവാന്‍ ശൈത്യകാലത്തെ തണുപ്പ് വകവയ്ക്കാതെ ആബാലവന്ദം ജനങ്ങള്‍ കാത്തുനിന്നു. കാറില്‍നിന്നിറങ്ങിയ പാപ്പാ നേരെ ക്രിബ്ബിന്‍റെ മുന്നിലെത്തി നിശ്ബ്ദനായി പ്രാര്‍ത്ഥനയില്‍നിന്നപ്പോള്‍, സ്വിസ് സൈന്യത്തിന്‍റെ ബാന്‍ഡ് നിശ്ബ്ദരാത്രി silent night എന്ന വിശ്വത്തരഗീതം ആലപിച്ചു.

പ്രാര്‍ത്ഥനയെ തുടര്‍ന്ന്, ക്രിബ്ബിന്‍റെ പ്രായോജകരും കാലാകാരന്മാരും, ക്രിസ്തുമസ് മരത്തിന്‍റെ ദാനവരും പാപ്പായെ അഭിവാദ്യംചെയ്തു.

വെറോണായിലെ അരീനാ ഫൗണ്ടേഷനാണ് ഈ വര്‍ഷത്തെ വത്തിക്കാന്‍ ചത്വരത്തിലെ സവിശേഷമായ ക്രിബ്ബ് പാപ്പായ്ക്കുവേണ്ടി നിര്‍മ്മിച്ചത്. അതുപോലെ 100 അടിയോളം ഉയരമുള്ള ദേവദാരു സംഭാവനചെയ്തത് കലേബ്രാ അതിരൂപതിയിലെ വിശ്വാസികളാണ്.

പുല്‍ക്കൂടു കണ്ട് പ്രാര്‍ത്ഥിച്ച പാപ്പാ, അതിനു ചുറ്റും സമ്മേളിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുവാനും, കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ പ്രത്യേകം ആശ്ലേഷിക്കുവാനും, രോഗികളെയും വയോജനങ്ങളെയും ആശീര്‍വ്വദിക്കുവാനും സമയം കണ്ടെത്തിയെന്നതും ശ്രദ്ധേയമായിരുന്നു.

ഏകദേശം അരമണിക്കോറോളം ജനങ്ങള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് പാപ്പാ കാറില്‍ സാന്താ മാര്‍ത്തയിലേയ്ക്ക് മടങ്ങിയത്.








All the contents on this site are copyrighted ©.