2015-01-01 17:23:14

നക്ഷത്രഗായകരെ
പാപ്പാ അനുമോദിച്ചു


1 ജനുവരി 2015, വത്തിക്കാന്‍
Star Singers-നെ ‘നക്ഷത്രഗായകരെ’ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചു.

പുതുവത്സരദിനത്തിലെ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ജര്‍മ്മനയില്‍നിന്നും, സ്വിറ്റ്സര്‍ലണ്ടില്‍നിന്നും എത്തിയ നക്ഷത്രഗായകരെ പാപ്പാ പ്രത്യേകം അനുമോദിച്ചു. പൂജരാജാക്കളുടെ വേഷവിതാനത്തില്‍ വീടുകള്‍ തോറും കയറിയിങ്ങി, പാട്ടുപാടി പാവപ്പെട്ട കുട്ടുകളെ സഹായിക്കാന്‍ പരിശ്രമിക്കുന്ന ഗായകര്‍ക്ക് പാപ്പാ പ്രത്യേകം ജര്‍മ്മന്‍ ഭാഷയില്‍ നന്ദിയര്‍പ്പിക്കുകയും, പുതുവത്സരാശംസകള്‍ നേരുകയും ചെയ്തു.

വിശുദ്ധ മത്തായിയുടെ സുവിശേഷം വിവരിക്കുന്ന പൂജരാജാക്കന്മാരുടെ വേഷവിദാനത്തില്‍ വീടുകള്‍തോറും കയറിയിറങ്ങി കരോള്‍ഗീതങ്ങള്‍ പാടിനടക്കുന്ന കുട്ടികളെയാണ്
‘സ്റ്റാര്‍ സിങ്ങേഴ്സ്’ എന്ന് വിളിക്കുന്നത്. അങ്ങനെ ശേഖരിക്കുന്ന ധനംകൊണ്ട് പാവപ്പെട്ടവരായ തങ്ങളുടെ സമപ്രായക്കാരെ സഹായിക്കുവാന്‍ ഉടലെടുത്ത ജര്‍മ്മനിയിലെ ഉപവി പ്രസ്ഥാനമാണിത് - Star Singers, നക്ഷത്രഗായകര്‍.

ഇന്ന് മറ്റു രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുള്ള നക്ഷത്ര ഗായകരുടെ സംഘടന ജര്‍മ്മനിയില്‍ മാത്രം 1200 ദേവാലയങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അതില്‍ 50,000-ത്തോളം അംഗങ്ങളുമുണ്ട്.
ക്രിസ്തുമസ് നാളില്‍ തുടങ്ങി ജനുവരി 6-ാം തിയതി പൂജരാജ്ക്കളുടെ ദിനംവരെയാണ് നക്ഷത്രഗായകര്‍ ഉപവിപ്രവര്‍ത്തനത്തിനായുള്ള ധനശേഖരത്തിന് ഗാനങ്ങള്‍ ആലപിക്കുന്നത്.
2008-ല്‍ നക്ഷത്രഗായകര്‍ അവരുടെ ഉപവി പ്രസ്ഥാനത്തിന്‍റെ 50 വാര്‍ഷികം ആഘോഷിക്കുകയുണ്ടായി.

പാവങ്ങളുടെ പക്ഷംചേരുവാനും ഐകദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ലോകത്ത് ഉടലെടുത്തിട്ടുള്ള ഏറെ ശ്രദ്ധേയമായ യുവജനപ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ട് നക്ഷത്രഗായകര്‍.

പൂജരാജാക്കളുടെ വേഷത്തില്‍ അധികവും ആണ്‍കുട്ടികളാണ് കരോള്‍ ഗീതങ്ങള്‍ ആലപിച്ച് ഭവനങ്ങള്‍തോറും, അല്ലെങ്കില്‍ വിവിധ സ്ഥാപനങ്ങള്‍ തോറും കയറിയിറങ്ങുന്നത്. Christus mansionem benedicat… ക്രിസ്തു ഈ ഭവനത്തെ ആശീര്‍വ്വദിക്കട്ടെ, എന്ന ആശംസാ ഗീതത്തോടെയാണ് നക്ഷത്രഗായകര്‍ അവരുടെ സായാഹ്നപരിപാടികള്‍ ഓരോ ഭവനത്തിലും അരങ്ങേറുന്നത്.

• കേരളത്തില്‍ star singer എന്നു പറയുന്നത് 15-ഉം 35-ഉം വയസ്സിനുമിടയ്ക്ക് പ്രായമുള്ളവര്‍ക്കായി നടപ്പെടുന്ന സിനിമാപാട്ടുകളുടെ അവതരണ മത്സരത്തിന്‍റെ പ്രതിവാര ടിവി പരിപാടിയാണ്.









All the contents on this site are copyrighted ©.