2014-12-25 18:26:31

മൊസാര്‍ട്ടിന്‍റെ വിശ്വത്തരസംഗീതം
വത്തിക്കാനിലെ ക്രിസ്തുമസ് ജാഗരപൂജയ്ക്ക്


25 ഡിസംബര്‍ 2014, വത്തിക്കാന്‍
Et incarnatus est, ‘അവിടുന്ന് ഭൂജാതനായി’ എന്ന് ശീര്‍ഷകംചെയ്തിരിക്കുന്ന മൊസാര്‍ട്ട്
സി-മൈനറില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ ദിവ്യബലിയുടെ ഭാഗങ്ങളാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ജാഗരപൂജയില്‍ ആലപിക്കപ്പെട്ടത് ഇക്കുറി വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയെന്ന് വത്തിക്കാന്‍ റേഡിയോയുടെ സംഗീത വിഭാഗം മേധാവി, Maestro Corrato അഭിപ്രായപ്പെട്ടു.

പാപ്പായുടെ ക്രിസ്തുമസ് ബലിയര്‍പ്പണത്തിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായകസംഘവും ‘മാത്തര്‍ എക്ലേസിയ’ കോറസും ചേര്‍ന്ന് മോണ്‍സീഞ്ഞോര്‍ മാസ്സിമോ പളംമ്പേലായുടെ നേതൃത്വത്തിലാണ് ഗീതങ്ങള്‍ ആലപിച്ചത്.









All the contents on this site are copyrighted ©.