2014-12-25 18:43:33

തിരുക്കുടംബത്തിന്‍റെ തിരുനാള്‍
പാപ്പാ കുടുംബങ്ങള്‍ക്കൊപ്പം ആചരിക്കും


25 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 28-ാം തിയതി ഞായറാഴ്ച ആഗോളസഭ ആചരിക്കുന്ന തിരുക്കുടുംബത്തിന്‍റെ മഹോത്സവമാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.

അന്ന് രാവിലെ പ്രാദേശിക സമയം 11.30-ന് പോള്‍ ആറാമന്‍ ഹോളില്‍
7000-ത്തോളം കുടുംബങ്ങളെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ കുടുംബങ്ങളുടെ ആഘോഷമാക്കി മാറ്റുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

തുടര്‍ന്ന് മദ്ധ്യാഹ്നം 12.00 മണിക്ക് പതിവുള്ള ത്രികാലപ്രാര്‍ത്ഥനയും കുടുംബങ്ങള്‍ക്കൊപ്പം ചൊല്ലി പാപ്പാ സന്ദേശം നല്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.