2014-12-24 19:02:14

പാപ്പായുടെ വസതിയിലെ
പാരിസ്ഥിതിക മേന്മയുള്ള ക്രിബ്ബ്


24 ഡിസംബര്‍ 2014, വത്തിക്കാന്‍
പാപ്പായുടെ വസതി, സാന്താമാര്‍ത്തിയിലെ പുല്‍ക്കൂട് പരിസ്ഥിതിക
മേന്മയുള്ളതാണെന്ന്, വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’
വിലയിരുത്തി.

തീര്‍ത്ഥാടകര്‍ക്കായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലും,
പിന്നെ ബസിലിക്കയിലും മറ്റുമായി വിവിധ പുല്‍ക്കൂടുകള്‍ സംവിധാനംചെയ്തിട്ടുണ്ടെങ്കിലും പാപ്പായുടെ വസതിയിലെ സ്വീകരണമുറിയില്‍ ഒരുക്കിയിരിക്കുന്ന ലളിതമായ ക്രിബ് പാരിസ്ഥിതിക മേന്മയുള്ളതും ലാളിത്യമാര്‍ന്നതുമെന്ന് L’Oservatore Romano ഡിസംബര്‍
23-ാം പ്രസിദ്ധപ്പെടുത്തിയ വിദഗ്ദ്ധരുടെ അഭിപ്രായപ്രകടനത്തില്‍ നിരീക്ഷിച്ചു.

മരംകൊണ്ടും പോളിക്രോംകൊണ്ടും വളരെ കലാപരമായി നിര്‍മ്മിച്ച പ്രതിമകള്‍ ഒഴിച്ചാല്‍, വത്തിക്കാന്‍ തോട്ടത്തില്‍നിന്നുമുള്ള കമ്പുകളും ചില്ലകളും ഉണങ്ങിയ മരത്തൊലിയും പായല്‍പ്പാളികളും പുല്‍ത്തട്ടുകൊണ്ടുമുള്ള ക്രിബ് റോമിലെ വിശുദ്ധ ഡോമിത്തീലായുടെ ഇടവകാംഗങ്ങളുടെ സംഭാവനയും നിര്‍മ്മിതിയുമാണെന്നും, റോമിലുള്ള നിരവധി ക്രിബ്ബുകളില്‍ മികവുറ്റതാണെന്നും ലൊസര്‍വത്തോരെ റൊമാനോ റിപ്പോര്‍ട്ടു ചെയ്തു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ക്രിബ് വടക്കെ ഇറ്റലിയിലെ വെറോണാ നഗരത്തിലെ അരീനാ ഫൗണ്ടേഷന്‍ സംഭവനചെയ്തതാണ്. അതുപോലെ ചത്വരത്തിലെ ക്രിബിനോടു ചേര്‍ത്തു നാട്ടിയിരിക്കുന്ന
100 അടയോളം ഉയരമുള്ള ക്രിസ്തുമസ്സ് മരം തെക്കെ ഇറ്റലിയില്‍ കലാബ്രിയ അതിരൂപതയിലെ ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന് ക്രിസ്തുമസ്സ് സമ്മാനമായി എത്തിച്ചുകൊടുത്തിട്ടുള്ളതുമാണ്.









All the contents on this site are copyrighted ©.