2014-12-19 17:00:32

മാനവിക പുരോഗതിക്കുള്ള
ഉപാധിയാവണം കായികോത്സവം


19 ഡിസംബര്‍ 2014, വത്തിക്കാന്‍
ഇറ്റലിയുടെ ദേശീയ ഒളിപിക് അസ്സോസിയേഷന്‍ ഭാരവാഹികളും കായകതാരങ്ങളുമായി ഡിസംബര്‍ 19-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കായികോത്സവത്തെക്കുറിച്ചും, മാനിവിക പുരോഗിതയില്‍ അതിനുള്ള പങ്കിനെക്കുറിച്ചും
പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഇറ്റലിയുടെ ഒളിപിക്സ് കമ്മിറ്റി സ്ഥാപനത്തിന്‍റെ 100-ാം വര്‍ഷികവും 2024-ല്‍ റോമില്‍ നടക്കുവാന്‍ പോകുന്ന ഒളിംപിക്സിനും ഒരുക്കമായുരുന്നു ഇറ്റാലിയന്‍ കായിക മേഖലയുടെ പാപ്പായുമായുള്ള കൂടിക്കാഴ്ച. 5000-ല്‍ ഏറെ വരുന്ന കായികതാരങ്ങള്‍ക്കുവേണ്ടി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.
ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ കായികതാരങ്ങളെയും ഒളിപികസ് കമ്മിറ്റിയെയും സന്ദര്‍ശിക്കുകയും സന്ദേശം നല്കുകയും ചെയ്തു. സന്ദേശത്തിന്‍റെ പ്രസക്തഭാഗം ചുവടെ ചേര്‍ക്കുന്നു:

ജനങ്ങളുടെ, വിശിഷ്യാ യുവജനങ്ങളുടെ സംസ്ക്കാരം, ആരോഗ്യം പഠനം, രൂപീകരണം, ആത്മീയത എന്നിങ്ങളെ വിവിധ മേഖലകളെ സ്പര്‍ശിക്കുകയും സമഗ്രമായ വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ട മേഖലയാണ് സ്പോര്‍ട്സ് എന്ന് കായികതാരങ്ങളെയും അവരുടെ രൂപീകരണത്തിന്‍റെ ദേശീയ തലത്തില്‍ ഉത്തരവാദിത്വം വഹിക്കുന്ന താരങ്ങളെയും ഭാരവാഹികളെയും പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്പോര്‍ട്സ് മാനവികതയുടെ സമഗ്രവളര്‍ച്ചയ്ക്ക് ഉപയുക്തമാകണമെങ്കില്‍ സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും നഗരാതിര്‍ത്തികള്‍ വിട്ട് പ്രാന്തങ്ങളില്‍ ജീവിക്കുന്നവരെയും, അംഗവൈകല്യമുള്ളവരെപ്പോലും ഉള്‍ക്കൊള്ളുവാന്‍ കായികലോകം തയ്യാറാകുമ്പോഴാണെന്നും കൂടിക്കാഴ്ചയില്‍ പാപ്പാ അഭിപ്രായപ്പെട്ടു.

കായിക വളര്‍ച്ചയില്‍ പ്രകടമാക്കേണ്ട തൃഷ്ണ, ഉന്മേഷം, സ്ഥിരോത്സാഹം, നിശ്ചയദാര്‍ഢ്യം, ലക്ഷൃബോധം, വെല്ലുവിളി എന്നിവ ആത്മീയതയുടെ മാനങ്ങളാണെന്നും, അങ്ങനെ മനുഷ്യന്‍റെ കായികതയും ആത്മീയതയും കൂട്ടിയിണക്കിയാണ് വിജയത്തിലെത്തിച്ചേരേണ്ടതെന്നും വത്തിക്കാനില്‍ സമ്മേളിച്ച ഇറ്റാലിയന്‍ ഒളിംപിക്സ് കമ്മിറ്റിയെയും 5000-ലെവരുന്ന കായിക താരങ്ങളെയും പാപ്പാ ഉദ്ബോധിപ്പിച്ചു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ 5000-ലേറെ കായികതാരങ്ങളും അവരുടെ പരിശീലകരും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും പങ്കെടുത്തു. ഇറ്റാലിയന്‍ ഒളിപിക്സ് കമ്മിറ്റിയുടെ ശതാബ്ദി ആഘോഷത്തിനും, 2014-ല്‍ ഇറ്റലി ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഒളിപിക്സ് മാമാങ്കത്തിനും പാപ്പാ ഭാവുകങ്ങളും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.
Photo : Pope arrives to meet the athletes and Olympics Committee of Italy
In the St. Peter’s Basilica







All the contents on this site are copyrighted ©.