2014-12-18 16:29:00

പാപ്പായുടെ പദ്ധതികളോട്
കാനഡ സഹകരിക്കും


18 ഡിസംബര്‍ 2014, വത്തിക്കാന്‍
സാമൂഹ്യനീതിയുടെയും മതസ്വതന്ത്ര്യത്തിന്‍റെയും മേഖലയില്‍ കാനഡ വത്തിക്കാനോടു ചേര്‍ന്ന് സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന്, വത്തിക്കാനിലേയ്ക്കുള്ള കാനഡയുടെ പുതിയ സ്ഥാപനപതി, ഡെന്നിസ് സാവോയ് പ്രസ്താവിച്ചു.

ഡിസംബര്‍ 15-ാം തിയതി ചൊവ്വാഴ്ചയാണ് കാനഡയുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി, ഡെന്നിസ് സാവോയ് വത്തിക്കാനിലെത്തി സ്ഥാനികപത്രികള്‍ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചു, സ്ഥാനമേറ്റത്.

പാപ്പായുടെ ലാളിത്യമാര്‍ന്ന ശൈലിയും വിനീതഭാവവും ഹൃദസ്പര്‍ശിയായിരുന്നുവെന്നും, മാനവിക പുരോഗതിക്കായ് പാപ്പാ ഫ്രാന്‍സിസ് ഉന്നംവയ്ക്കുന്ന പദ്ധതികളോട് കാനഡ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സാവോയ് റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സാമൂഹ്യനീതിയുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും മേഖലയില്‍ പാപ്പാ ഫ്രാന്‍സിസിനോടു
ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ സാവോയ് വ്യക്തമാക്കി.

27- വര്‍ഷക്കാലം ഇറ്റലിയിലെ സ്വകാര്യ മേഖല കമ്പനിയില്‍ പ്രവര്‍ത്തിച്ച്
പരിചയമുള്ള വ്യക്തിയാണ് സാവോയ്. കാനഡിയിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ പ്രസ്ഥാനത്തിലെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് വത്തിക്കാനിലേയ്ക്കുള്ള അംബാസിഡറായി താന്‍ നിയമിതനായതെന്നും വത്തിക്കാന്‍ റേഡിയോയോടു സാവോയ് പറഞ്ഞു.

കുടിയേറ്റ മേഖലയിലും മാനവികതയെ തുണയ്ക്കുന്ന വത്തിക്കാന്‍റെ ഇതര മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കാനഡയ്ക്ക് പദ്ധതിയുണ്ടെന്നും സാവോയ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.