2014-12-17 19:01:39

കുട്ടികളെ കൊലപ്പെടുത്തുന്ന
തീവ്രവാദം മൃഗീയമെന്ന്
യൂണിസെഫ്


17 ഡിസംബര്‍ 2014, ന്യൂയോര്‍ക്ക്
തീവ്രവാദികള്‍ കുട്ടികളെ കൊലപ്പെടുത്തിയ സംഭവം കിരാതമെന്ന്,
ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമ വിഭാഗം Unicef-ന്‍റെ ഡയറക്ടര്‍ ജനറല്‍,
ആന്‍റെണി ലയിക്ക് പ്രസ്താവിച്ചു.

ഡിസംബര്‍ 16-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് തലിബാന്‍ മുസ്ലീം ത്രീവ്രവാദികള്‍ പാക്കിസ്ഥാനിലെ പേഷവാറില്‍ 132 വിദ്യാര്‍ത്ഥകളെയും
13 അദ്ധ്യാപകരെയുമാണ് കൊലപ്പെടുത്തിയത്.

ക്ലാസ്സുകളില്‍ പഠിക്കുകയായിരുന്ന 12-നും 16-നു ഇടയ്ക്ക് വയസ്സു പ്രായമുള്ള മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയാണ് തലിബാന്‍ ചാവേര്‍പ്പട നിര്‍ദാക്ഷിണ്യം വെടിവെച്ചു വീഴ്ത്തിയതെന്ന് ആന്‍റെണി ലയിക്ക് പാക്കിസ്ഥാനില്‍നിന്നു ലഭിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

പാക്കിസ്ഥാനിലെ പേഷവാറില്‍ മരണമടഞ്ഞ കുട്ടികളോടുടെ കുടുംബങ്ങളോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമ വിഭാഗം വിലപിക്കുയാണെന്ന്, പ്രസിഡന്‍റ് മംമ്നൂണ്‍ ഹുസൈന് അയച്ച സന്ദേശത്തിലൂടെ ആന്‍റെണി ലയിക്ക് ഭീകരാക്രമണത്തില്‍ വേദനിക്കുന്ന ജനതയെ അറിയിച്ചു.

തീവ്രവാദികളെ തുരത്തുവാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെയും മിലട്ടറിയുടെയും നീക്കത്തിനെതിരായാണ് മുസ്ലിം തീവ്രവാദികള്‍ പേഷവാറിലെ സൈനികസ്കൂള്‍
ആക്രമിച്ചതെന്ന് പാക്കിസ്ഥാന്‍ മിലിട്ടറി ജനറല്‍, അസിം ബജുവാ പേഷവാറില്‍
നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.