2014-12-04 18:34:25

വിയോജിപ്പുകള്‍ യുക്തിപരം
നിലപാടുകള്‍ മൂല്യാധിഷ്ഠിതം


4 ഡിസംബര്‍ 2014, റോം
ഇന്നിന്‍റെ അടിയന്തിര മനുഷ്യാവകാശ പ്രശ്നങ്ങള്‍ ബ്രിട്ടന്‍റെയും വത്തിക്കാന്‍റെയും പൊതുതാല്പര്യമാണെന്ന്, ബ്രിട്ടന്‍റെ വിദേശകാര്യാലയത്തിന്‍റെ പ്രതിനിധി, ബരോണസ് ആന്‍ലെ റോമില്‍ പ്രസ്താവിച്ചു.

സ്വവര്‍ഗ്ഗവിവാഹം പോലുള്ള നവമായ യുക്തിപരമായ സാമൂഹ്യനിലപാടുകളില്‍ ബ്രിട്ടനും വത്തിക്കാനും തമ്മില്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ത്തന്നെയും പൗരന്മാരുടെ തുല്യാവകാശം സംബന്ധിച്ചും, മറ്റു മൂല്യാധിഷ്ഠിത നിലപാടുകളിലും ഇരുപക്ഷങ്ങളും ഐക്യത്തിന്‍റെ
ഉറച്ച നിലപാടാണ് പുലര്‍ത്തുന്നതെന്ന്, ഡിസംബര്‍ 3-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു ബരോണസ് ആന്‍ലെ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മനഃസാക്ഷിയുടെ സ്വാതന്ത്രം സമൂഹത്തില്‍ വ്യക്തമായും ക്ഷയിച്ചുപോകുന്ന കാലത്ത് വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ഏറെ പ്രസക്തവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണെന്നും ബ്രിട്ടന്‍റെ വിദേശകാര്യാലയത്തിന്‍റെ പ്രതിനിധി, ആന്‍ലെ പ്രസ്താവിച്ചു.

ഇംഗ്ലണ്ടിന്‍റെ നിയമനിര്‍മ്മാണം എപ്പോഴും മതസ്വാതന്ത്ര്യത്തെ മാനിക്കുന്നതാണെന്നും, പ്രാഥമിക വിദ്യാഭ്യാസ ഘട്ടമുതലേ പൗരന്മാരുടെ മതബോധന കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും ബോരോണസ് ആന്‍ലെ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.