2014-12-04 18:04:12

ആഗമനകാലം പ്രത്യാശയുടെ
കാലഘട്ടമെന്ന് പാപ്പായുടെ ട്വിറ്റര്‍


4 ഡിസംബര്‍ 2014, വത്തിക്കാന്‍
ആഗമനകാലം അനുദിന ജീവിതത്തില്‍ പ്രത്യാശ പകരട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.
ക്രിസ്തുമസിന് ഒരുക്കമായി ആചരിക്കപ്പെടുന്ന ആഗമനകാലം അനുവര്‍ഷം നമ്മെ നിരാശയിലാഴ്ത്താതെ, ജീവിതത്തില്‍ പ്രത്യാശയുള്ളവരായി മുന്നോട്ടു നയിക്കട്ടെയെന്ന് ഡിസംബര്‍ 4-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെ പാപ്പാ ആശംസിച്ചു.

tweet@pontifex എന്ന ഹാന്‍ഡിലില്‍ അനുദിനജീവിതത്തിന് ഉപയുക്തമാകുന്ന സാരോപദേശങ്ങള്‍ കണ്ണിചേര്‍ക്കുന്ന ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

അറിബി, ചൈനീസ് എന്നിവ ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് അനുദിനം തന്‍റെ കോടിയിലെറെ വരുന്ന ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ആശയങ്ങള്‍ പങ്കുവയ്ക്കുന്നു.

Advent increases our hope, a hope which does not disappoint. The Lord never lets us down.









All the contents on this site are copyrighted ©.