3 ഡിസംബര്‍ 2014, വത്തിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് മുസ്ലിം-ക്രൈസ്തവ പ്രതിനിധി സംഘവുമായി
വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
ഡിസംബര്‍ 3-ാം തിയതി ബുധനാഴ്ച രാവിലെ പൊതുകൂടിക്കാഴ്ച
പ്രഭാഷണം ആരംഭിക്കുന്നതിനും പുറപ്പെടുന്നതിനും മുന്‍പാണ് 30-പേര്‍ അടങ്ങിയ സമാധാന സംഘത്തെ
പോള്‍ ആറാമന്‍ ഹോളിനോടു ചേര്‍ന്നു സ്വീകരണ മുറിയില്‍ കണ്ട് പാപ്പാ അഭിവാദ്യംചെയ്തത്.
മൂന്നാം തവണയും തന്നെ കാണാനെത്തിയതില്‍ സംഘത്തോട് സന്തോഷം പ്രകടിപ്പിച്ച പാപ്പാ,
മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിനായും, മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനായും
പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പരിശ്രമിക്കണമെന്നും മതനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ബുധനാഴ്ചകളില്‍ വത്തിക്കാന്‍റെ പ്രധാന ചത്വരത്തില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ
പ്രഭാഷണത്തിനായി തുറന്ന വാഹനത്തില്‍ പാപ്പാ മുന്നോട്ടു നീങ്ങിയത്.