2014-12-03 17:44:07

മതങ്ങള്‍ മനുഷ്യക്കടത്തിനെതിരെ
വത്തിക്കാനില്‍ സംഗമിച്ചു


3 ഡിസംബര്‍ 2014, വത്തിക്കാന്‍
മനുഷ്യക്കടത്തിനെതിരായി വത്തിക്കാനില്‍ ചേര്‍ന്ന സംഘടിപ്പിച്ച മതനേതാക്കളുടെ സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുത്തു.

പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ഹിന്ദു, മുസ്ലിം, ബൗദ്ധ, ക്രൈസ്തവ സമൂഹങ്ങളെ പ്രതിനിധീകരിച്ച് 15 വിവിധ മതനേതാക്കള്‍ സംഗമിച്ച വത്തിക്കാനിലെ ആഗോള സമ്മേളനത്തെ 10 മിനിറ്റു ദൈര്‍ഘ്യമുള്ള മലയാള പ്രഭാഷണവുമായി ‘അമ്മ’ അമൃതാനന്ദമയി ഇങ്ങനെ ഉദ്ബോധിപ്പിച്ചു.

Global Freedom Network, ‘ആഗോള സ്വാതന്ത്രൃ ശൃംഖല’ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ക്രൈസ്തവസഭകളുടെ മാനവിക സമുദ്ധാരണ പ്രസ്ഥാനമാണ് ആധുനിക അടിമത്വത്തിനെതിരായി വത്തിക്കാനില്‍ മതനേതാക്കളുടെ സമ്മേളനം സംഘടിപ്പിച്ചത്.

പാപ്പാ ഫ്രാന്‍സിസുതന്നെ വത്തിക്കാനെയും കത്തോലിക്കാസഭയെയും പ്രതിനീധീകരിച്ച് സമ്മേളനത്തിന്‍റെ നേതൃസ്ഥാനത്തിരുന്നപ്പോള്‍, + യഹൂദമതത്തെ പ്രതിനിധീകരിച്ച്, റാബായ് ഡോവിഡ് റോസന്‍, റാബായ് അബ്രാഹം സ്ക്രോക്കാ എന്നിവര്‍ സന്നിഹിതരായിരുന്നു.

+ ബുദ്ധമതത്തിന്‍റെ പ്രതിനിധിയായെത്തിയത്, ബിക്കൂനി തിച് നൂച്ചാനും, മലേഷ്യായിലെ ബുദ്ധമത സമഹൂത്തിന്‍റെ മഹാപുരോഹിതന്‍ ദുത്തൂക്ക് ധര്‍മ്മരത്നയുമായിരുന്നു.

+ അബാസ് അബ്ദുള്ള സൊളിമാന്‍, ആയത്തോളാ മഹമ്മദ് താക്വിയും, ഷെയ്ക്ക് നാസിയ റസാക്കും, ഷെയ്ക്ക് ഒമാര്‍ അബുവും ഇസ്ലാമിന്‍റെ പ്രതിനിധികളായിരുന്നു.

+ കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് ക്രൈസ്തവ സഭകളെ പ്രതിനിധീകരികച്ച്, ഫ്രാന്‍സിലെ, ആര്‍ച്ചുബഷിപ്പ് ഇമ്മാനുവേലും,

+ ആംഗ്ലിക്കന്‍ സഭാതലവന്‍ കന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് ജെസ്റ്റിന്‍ വില്‍ബിയും, എത്തിയ ശ്രദ്ധേയമായ സംഗമത്തിലാണ് മാത അമൃതാനന്ദമയി ഹിന്ദുമതത്തിന്‍റെ ഏക പ്രതിനിധിയായെത്തിയത്.

സമ്മേളനത്തിലെ ഏകവനിതാ സാന്നിദ്ധ്യമെന്ന നിലയില്‍ അദ്ധ്യക്ഷപദത്തോടുചേര്‍ന്ന് ഉപവിഷ്ടയായ അമൃതാനന്ദമയി,
പാപ്പാ ഫ്രാന്‍്സിസിന്‍റെ മുഖ്യപ്രഭാഷണത്തെ തുടര്‍ന്ന് സദസ്സിനെ മലയാളത്തിലാണ് അഭിസംബോധനചെയ്തത്.

പതിവുള്ള തന്‍റെ വെള്ളസാരിയില്‍ സമ്മേളനത്തിന് മറ്റു മതനേതാക്കളോടുമൊപ്പം വത്തിക്കാന്‍ തോട്ടത്തില്‍ പിയൂസ് നാലാമന്‍ പാപ്പായുടെ നാമത്തിലുള്ള ചെറിയ മന്ദിരത്തിലെ സമ്മേളനത്തില്‍ മലയാളത്തിലുള്ള 10 മിനിറ്റുനീണ്ട പ്രഭാഷണത്തിലൂടെ വളരെ ലാഘവത്തോടും ശക്തമായ ഭാഷയിലും മനുഷ്യക്കടത്ത്, മനുഷ്യാവയവങ്ങളുടെ വില്പന, വേശ്യവൃത്തി എന്നിവയ്ക്കെതിരെ അമ്മ സമ്മേളനത്തില്‍ ഹിന്ദുമത പ്രതിനിധിയായി ശബ്ദമുയര്‍ത്തി.








All the contents on this site are copyrighted ©.