2014-12-03 16:53:24

ബ്രിട്ടണ്‍-വത്തിക്കാന്‍
നയതന്ത്രബന്ധത്തിന്‍റെ
നൂറുവര്‍ഷങ്ങള്‍


3 ഡിസംബര്‍ 2014, വത്തിക്കാന്‍
ബ്രിട്ടന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധി വത്തിക്കാന്‍ സന്ദര്‍ശിക്കുന്നു.

ഡിസംബര്‍ 3-ാം തിയതി ബുധനാഴ്ച രാവിലെയാണ് ബ്രിട്ടന്‍റെ വിദേശ്യകാര്യാലയത്തിന്‍റെയും കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെയും പ്രത്യേക ഉദ്യോഗസ്ഥയും നയതന്ത്രപ്രധിനിധിയുമായ ബരോണസ് ആന്‍ലെ ഔദ്യോഗിക സന്ദര്‍ശനത്തിന് വത്തിക്കാനിലെത്തുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.

ബ്രിട്ടണ്‍-വത്തിക്കാന്‍ നയതന്ത്രബന്ധത്തിന്‍റെ 100-ാം വാര്‍ഷികം അവസരാമാക്കിക്കൊണ്ടാണ്, ബ്രിട്ടിഷ് വിദേശ മന്ത്രാലയത്തിന്‍റെ പ്രതിനിധി, ബരോണസ് ആന്‍ലെ വത്തിക്കാന്‍ സന്ദര്‍ശിക്കുന്നത്.

വാര്‍ഷികാനുസ്മരണമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പൗലോസ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ ആന്‍ലെ പങ്കുടുക്കും.

മതസ്വാന്ത്ര്യം, മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ പീഡനം, ആധുനിക അടിമത്വം, 2015-നു ശേഷമുള്ള അന്താരാഷ്ട്ര വികസന പദ്ധതികള്‍ എന്നിവയും വത്തിക്കാന്‍-ബ്രട്ടണ്‍ പ്രതിനിധകള്‍ ആന്‍ലെയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

1914-മുതലുള്ള നൂറ്റാണ്ടു പഴക്കമുള്ള നയതന്ത്രബന്ധവും, 2010-ലെ മുന്‍പാപ്പാ ബനഡിക്ടിന്‍റെ ഇംഗ്ലണ്ട് സന്ദര്‍ശനവും, ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ കാണുവാന്‍ എലിസബത്ത് രാജ്ഞി വത്തിക്കാനിലെത്തിയ ചരിത്രസന്ദര്‍ശനങ്ങളുടെ ചുവടുപിടിച്ചാണ്
താന്‍ വത്തിക്കാനിലെത്തുതെന്നും, വത്തിക്കാന്‍റെ കാര്യാലയവുമായി ചര്‍ച്ചകള്‍ നടത്തുന്നതെന്നും മന്ത്രി, ആന്‍ലെ പ്രസ്താവനയിലൂടെ അറിയിച്ചു.









All the contents on this site are copyrighted ©.