2014-12-03 16:31:43

ജമ്മു-കാശ്മീരിന്
പുതിയ മെത്രാന്‍


3 ഡിസംബര്‍ 2014, വത്തിക്കാന്‍
ബിഷപ്പ് പീറ്റര്‍ സെലസ്റ്റിന്‍ എലമ്പശ്ശേരി സ്ഥാനത്യാഗംചെയ്തു,
ജമ്മു-കാശ്മീരിന് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു.

ജമ്മു-കാശ്മീര്‍ സഭാപ്രവിശ്യയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന ഫാദര്‍ ഐവാന്‍ പെരേരയെയാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനായി നിയോഗിച്ചത്.

ബിഷപ്പ് എലമ്പശ്ശേരി സഭാഭരണത്തിന്‍റെ പ്രായപരിധിയെത്തി സമര്‍പ്പിച്ച സ്ഥാനത്യാഗം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ്, ഡിസംബര്‍ 3-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും പുതിയ നിയമനമുണ്ടായത്.

50 വയസ്സ് പ്രായമുള്ള നിയുക്തമെത്രാന്‍ ഫാദര്‍ ഐവാന്‍ പെരേരാ, മൂമ്പൈ സ്വദേശിയാണ്. 1993-ല്‍ പൗരോഹിത്യം സ്വീകരിച്ചതു മുതല്‍ ജമ്മു-കാഷ്മീര്‍ രൂപതയുടെ വിവിധ മേഖലകളില്‍ - മിഷനിലും, ഇടവകകളിലും, സ്ഥാപനങ്ങളിലുമായി ശുശ്രൂഷചെയ്ത പരിചയ സമ്പത്തുമായിട്ടാണ്
ഫാദര്‍ പെരേരാ അജപാലന നേതൃസ്ഥാനത്തേയ്ക്ക് കടന്നുവരുന്നതെന്ന് രൂപതാ വക്താവ് ശ്രീനഗറില്‍ നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.








All the contents on this site are copyrighted ©.