2014-11-27 18:56:12

കുടിയേറ്റത്തിലെ നന്മ കാണണമെന്ന്
വത്തിക്കാന്‍റെ യുഎന്നിലെ പ്രതിനിധി


27 നവംബര്‍ 2014, ജനീവ
കുടിയേറ്റക്കാരെ കരുണയോടെ കാണണമെന്ന്, ഐക്യരാഷ്ട്ര സഭയുടെ
ജനീവ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി അഭ്യാര്‍ത്ഥിച്ചു.

നവംബര്‍ 26-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ജനീവ ആസ്ഥാനത്തു സംഗമിച്ച കുടിയേറ്റക്കാരെ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിലാണ്, വിവിധ കാരണങ്ങളാന്‍ അന്യനാടുകളില്‍ വിപ്രവാസികളായി എത്തുന്നവരോട് സഹാനുഭാവം കാണിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി അഭ്യര്‍ത്ഥിച്ചത്.

കുടിയേറ്റത്തെ ധാര്‍ഷ്ട്യത്തോടെ നേരിടുന്ന മനോഭാവത്തിനു പകരം,
ഈ ആഗോള പ്രതിഭാസത്തെ സംവാദത്തിന്‍റെയും സഹാനുഭാവത്തിന്‍റെ ശൈലിയില്‍ ഉള്‍ക്കൊള്ളണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി അഭ്യര്‍ത്ഥിച്ചു.

ആതിഥേയ രാഷ്ട്രത്തിനും ഉറവിട രാഷ്ട്രത്തിനും കുടിയേറുന്ന വ്യക്തിക്കും ഒരുപോലെ സഹായകമാകുന്ന പ്രതിഭാസമാകയാല്‍ കുടിയേറ്റത്തെ ക്രിയാത്മകമായും തുറവോടുംകൂടെ വീക്ഷിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ വിശദീകരിച്ചു.

കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, അഭ്യന്തരകാലാപം, യുദ്ധം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിങ്ങനെ ബുഹമുഖങ്ങളായ കാരണങ്ങളാലാണ് കുടിയേറ്റം നടക്കുന്നത്. ചിലര്‍ കുടിയേറാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, സമ്മര്‍ദ്ദമൊന്നുമില്ലാതെ കുടിയേറാന്‍ മനസ്സാകുകയും ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ മനുഷ്യക്കടത്ത്, ലൈംഗീക പീഡനം, മയക്കുമരുന്ന് കച്ചവടം, ഗാര്‍ഹികപീഡനം, സാമ്പത്തികചൂഷണം മുതലായ അധര്‍മ്മങ്ങള്‍ക്കും കുടിയേറ്റക്കാര്‍ വിധേയരാകാതിരിക്കുവാന്‍ തക്ക നിയമനിര്‍മ്മാണവും രാഷ്ട്രീയ നയങ്ങളും അതാതു രാജ്യങ്ങള്‍ കാലികമായി കൈക്കൊള്ളേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ തന്‍റെ പ്രബന്ധത്തിലൂടെ സമ്മേളനത്തോട് ആവശ്യപ്പെട്ടു.









All the contents on this site are copyrighted ©.