2014-11-26 16:40:44

സോഷ്യലിസ്റ്റ് വികാരമല്ല
സുവിശേഷ ബോധ്യമാണെന്ന്
പാപ്പാ ഫ്രാന്‍സിസ് പത്രപ്രവര്‍ത്തകനോട്


26 നവംബര്‍ 2014, വത്തിക്കാന്‍
പാപ്പായുടെ പ്രഭാഷണത്തില്‍ സോഷ്യലിസ്റ്റ് വികാരമുണ്ടോയെന്ന്
ഫ്രെഞ്ച് ടെലിവിഷന്‍ ഡയറക്ടര്‍, റിനോ ബര്‍ണാര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ ആരാഞ്ഞു.

നവംബര്‍ 25-ാം തിയതി ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ യൂറോപ്യന്‍ രാജ്യങ്ങളടെ പാര്‍ളിമെന്‍റിനെയും സമിതിയെയും അഭിസംബോധചെയ്ത ശേഷം വത്തിക്കാനിലേയ്ക്കു മടങ്ങവെ, വിമാനത്തില്‍ നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് പാപ്പായുടെ സോഷ്യലിസ്റ്റ് ചായിവിനെക്കുറിച്ച് റെനോ നേരിട്ടു ചോദിച്ചത്.

താന്‍ ഒരു പാര്‍ട്ടിയിലെയും അംഗമല്ലെന്നും, പാവങ്ങളുടെയും ബലഹീനരുടെയും അന്തസ്സുമാനിക്കുന്ന നയം സുവിശേഷത്തിന്‍റെയും സഭാപ്രബോധനങ്ങളുടെയും സത്തയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ രാഷ്ട്രീയപക്ഷം തിരിക്കുന്ന reductionism ശരിയല്ലെന്നു പുഞ്ചിരിച്ചുകൊണ്ട് സമര്‍ത്ഥിച്ചശേഷം, റിനോയുടെ തുറന്ന ചോദ്യത്തിന് പാപ്പാ നന്ദിപറയുകയും ചെയ്തു.

ജനശക്തിയെ മാനിക്കുന്ന ആഗോള സാമ്പദ് വ്യവസ്ഥിതിക്കു പകരം, ബഹുരാഷ്ട്ര കുത്തകക്കമ്പനികളെ തുണയ്ക്കുന്ന സര്‍ക്കാരുകളുടെ നയത്തെ വിമര്‍ശിച്ച യൂറോപ്യന്‍ പാര്‍ലിമെന്‍റിലെ പാപ്പായുടെ പ്രഭാഷണഭാഗം ഉദ്ധരിച്ചുകൊണ്ടാണ് റിനോ ഇങ്ങനെ ചോദ്യംമാരാഞ്ഞത്.

പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി ക്രമീകരിച്ച മടക്കയാത്രയിലെ വാര്‍ത്താ സമ്മേളനത്തില്‍, സ്ട്രാസ്ബര്‍ഗ് സന്ദര്‍ശനത്തില്‍ അവിടത്തെ കത്തീഡ്രല്‍ സന്ദര്‍ശിക്കാതിരുന്നതിനെയും, സഭാദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്താതിരുന്നതിനെയും മാധ്യമങ്ങള്‍ ചോദ്യം ചെയ്യുകയുണ്ടായി.
എല്ലാറ്റിനും പാപ്പാ പുഞ്ചിരിച്ചുകൊണ്ട് മറുപടിയും നല്കി.








All the contents on this site are copyrighted ©.