2014-11-26 19:38:13

യൂറോപ്പിന്‍റെ ക്രിസ്തീയ
അടിത്തറ തെളിയിക്കുന്ന
റഫായേല്‍ വരച്ച ചുവര്‍ചിത്രം


26 നവംബര്‍ 2014, സ്ട്രാസ്ബര്‍ഗ്
യൂറോപ്പിന്‍റെ ക്രിസ്തീയ അടിത്തറ തെളിയിക്കാന്‍ റഫായേലിന്‍റെ വിശ്വത്തര ചുവര്‍ചിത്രം പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.

നവംബര്‍ 25-ാം തിയതി ചൊവ്വാഴ്ച ഫ്രാന്‍സിസിലെ സ്ട്രാസ്ബര്‍ഗില്‍വച്ച്
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്‍ററി അംഗങ്ങള്‍ക്കു നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ യൂറോപ്പിന്‍റെ 2000 കാലവട്ടം പഴക്കമുള്ള ക്രിസ്തീയ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലുള്ള വിഖ്യാതമായ
എതെന്‍സിലെ താത്വികരുടെ സ്കൂള്‍ വിഷയമാക്കിയുള്ള റഫയേല്‍ വരച്ച ക്ലാസിക്കല്‍ ചുവര്‍ചിത്രം വിവിരിച്ചുകൊണ്ടാണ് മനുഷ്യാന്തസ്സ് പൂര്‍ണ്ണിമയണിയുന്നത് ദൈവോത്മുഖമായ ജീവിതത്തിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍റെ പാര്‍ലിമെന്‍റില്‍ പാപ്പാ സമര്‍ത്ഥിച്ചത്.

താത്വികരായ പ്ലെയിറ്റോയിനെയും അരിസ്റ്റോട്ടിലിനെയും കേന്ദ്രീകരിച്ചതും എന്നാല്‍ ചുറ്റും നിറഞ്ഞുനിലക്കുന്ന സാധാരണ ജനങ്ങളുമുള്ള ചിത്രണം, ഭൗമികരായ മനുഷ്യരെ ദൈവോന്മുഖരാക്കുന്ന ചിന്താധാരയാണ് വെളിപ്പെടുത്തുന്നതെന്ന് പ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

യൂറോപ്പില്‍ മാത്രമല്ല, ലോകത്തെവിടെയും അറ്റുപോകുന്നു എന്നു തോന്നുന്ന പ്രത്യാശയും പ്രതീക്ഷയും തിരിച്ചെടുക്കണമെങ്കില്‍ മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോട് തുറവുള്ളവനും ആത്മബന്ധം പുലര്‍ത്തുന്നവനുമാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.