2014-11-20 17:32:54

ലോകത്ത് ദാരിദ്യം
കാരണമാക്കുന്ന വെല്ലുവിളികള്‍


20 നവംബര്‍ 2014, റോം
ലോകത്തു നടമാടുന്ന ദാരിദ്ര്യാവസ്ഥയെ ശക്തമായ നയങ്ങള്‍കൊണ്ടും ഉചിതമായ പദ്ധതികള്‍കൊണ്ടും നേരിടണമെന്ന്, ഫാവോയുടെ ഡയറക്ടര്‍ ജനറല്‍ ഹൊസെ ഗ്രാസിയാനോ
ദ ഡിസില്‍വ പ്രസ്താവിച്ചു.

നവംബര്‍ 19-ാം തിയതി ഫാവോയുടെ റോമിലെ ആസ്ഥാനത്തു സമ്മേളിച്ച ലോകരാഷ്ട്രങ്ങളുടെയും ഭക്ഷൃ-കാര്‍ഷിക സംഘടനകളുടെയും അന്താരാഷ്ട്ര സമ്മേളനത്തില്‍ നടത്തിയ ആമുഖ പ്രഭാഷണത്തിലാണ് ഗ്രാസിയാനോ ഇങ്ങനെ പ്രസ്താവിച്ചത്.

പോഷകാഹാരവുമായി ബന്ധപ്പെട്ട വെല്ലുവിളെ അഭിമുഖീകരിക്കുന്നതിനും പരിഹരിക്കുന്നതിനും സര്‍ക്കാരുകള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും,
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ളവരെയും, സര്‍ക്കേരേതര ഏജന്‍സികളെയും ഉള്‍പ്പെടുത്തി സാധാരണ ജനങ്ങളുടെ പോഷകാഹാരക്കുറവും ദാരിദ്ര്യവും കാരണമാക്കുന്ന ഇന്നിന്‍റെ വെല്ലുവിളികളെ നേരിടേണ്ടതാണെന്നും ഗ്രാസിയാനോ സമ്മേളനത്തോട് ആഹ്വാനംചെയ്തു.

21-ാം നൂറ്റാണ്ടില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള പോഷകാഹാരവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ - The Nutritional challenges of the 21st Century എന്ന വിഷയമാണ് ഫോവോയുടെ രാജ്യാന്തര സമ്മേളനം പഠനവിഷയമാക്കുന്നത്.

ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, പോഷകങ്ങളുടെ കുറവുമൂലമുള്ള കുട്ടികളിലെ ആലസ്യങ്ങള്‍, ശാരീരത്തിന്‍റെ അമിതഭാരം, സ്ഥുലത അല്ലെങ്കില്‍ പൊണ്ണത്തടി എന്നീ വിഷയങ്ങള്‍ ഫാവോയില്‍ സമ്മേളിക്കുന്ന രാജ്യാന്തര പ്രതിനിധിസംഘത്തിന്‍റെ ഏകദിന സമ്മേളനത്തിന്‍റെ പഠനവിഷയമായിരിക്കുമെന്ന് ഫാവോയുടെ പ്രസ്താവന വ്യക്തമാക്കി.

170 രാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തെ 20-ാം തിയതി വ്യാഴാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.
വത്തിക്കാനില്‍നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ഫാവോയുടെ ആസ്ഥാനമന്ദിരത്തിലേയ്ക്ക് പാപ്പാ റോഡുമാര്‍ഗ്ഗം എത്തിച്ചേര്‍ന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത് സന്ദേശം നല്കിയ പാപ്പാ ഫ്രാന്‍സിസ്, ഫാവോയുടെ പ്രസിഡന്‍റ് മൗരീസിയോ മര്‍ത്തീനാ,, ഡയറക്ടര്‍ ജനറള്‍ ഹൊസെ ഗ്രാസ്സിയാനോ എന്നിവരുമായി സ്വാകാര്യകൂടിക്കാഴ്ചയിലും ഏതാനും നിമിഷങ്ങള്‍ ചെലവഴിച്ച ശേഷമാണ് വത്തിക്കാനിലേയ്ക്ക് മടങ്ങിയത്.








All the contents on this site are copyrighted ©.