2014-11-20 18:30:47

അമേരിക്കയിലെ കത്തോലിക്ക
കുടുംബ സമ്മേനളനത്തില്‍
പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും


20 നവംബര്‍ 2014, ഫിലാഡെല്‍ഫിയ
അമേരിക്കയിലെ ആഗോള കുടുംബ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്ന്, ഫിലാഡെല്‍ഫിയ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ് ചാള്‍സ് ജോസഫ് കാപൂത്ത് അറിയിച്ചു.

2015 സെപ്തംബര്‍ 22-മുതല്‍ 27-വരെ ഫിലാഡെല്‍ഫിയില്‍ അരങ്ങേറുന്ന ആഗോള കത്തോലിക്കാ കുടുംബ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്നതു സംബന്ധിച്ച് വത്തിക്കാന്‍റെ സ്ഥിരീകരണമുണ്ടായെന്ന് ആര്‍ച്ച‍ുബിഷപ്പ കാപൂത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.

ആറു ദിവസം നീണ്ടുനില്ക്കുന്ന ആഗോള കുടുംബ സംഗമത്തില്‍
അഞ്ചു ഭൂഘണ്ഡങ്ങളില്‍നിന്നുമായി 10,000-ത്തോളം കുടുംബങ്ങള്‍ സംഗമിക്കുമെന്നും, സമാപനദിനത്തില്‍ ബഞ്ചമിന്‍ ഫ്രാങ്കളിന്‍ പാര്‍ക്കില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തില്‍ 10-ലക്ഷംപേരെങ്കിലും പങ്കെടുക്കുമെന്നും ആര്‍ച്ചുബിഷപ്പ് കാപൂത്ത് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.