19 നവംബര്‍ 2014, വത്തിക്കാന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനങ്ങളുടെ
മൂലക്കല്ലാണ് Lumen Gentium ‘തിരുസഭ’ എന്ന പ്രമാണരേഖയെന്ന് റോമില്‍ ചേരുന്ന ത്രിദിന
സമ്മേളനത്തിന്‍റെ പ്രസ്താവന നിരീക്ഷിച്ചു..
ആധുനിക കാലത്തെ സഭയുടെ എല്ലാ പ്രബോധനങ്ങള്‍ക്കും
അടിസ്ഥാനമായ പ്രമാണരേഖയാണ് സഭയുടെ മൗതികസ്വഭാവവും, ക്രിസ്തുവിലുള്ള സ്ഥാപനവും വെളിപ്പെടുത്തുന്നതും,
50-വര്‍ഷം തികഞ്ഞതുമായ Lumen Gentium ‘തിരുസഭ’എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദേസിന്‍റെ
പ്രഥമ പ്രബോധനമെന്ന്, റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റി നവംബര്‍ 19-ാന് ഇറക്കിയ പ്രസ്താവനയില്‍
സമര്‍ത്ഥിച്ചു.
സഭയുടെ വ്യക്തിത്വവും അനന്യതയും ഏറ്റവും മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്ന
പ്രമാണരേഖയില്‍, ക്രിസ്തുവിനോട് ചേര്‍ന്നിരിക്കുന്ന സഭയുടെ ത്രിത്വമഹാരഹസ്യത്തില്‍ രൂഢമൂലവുമായ
അസ്തിത്വവും വിവരിക്കുന്നു.
അതുപോലെ മാംസംധരിച്ച വചനമായ ക്രിസ്തുവിന്‍റെ വെളിച്ചം
പ്രകാശിക്കുന്ന സഭയുടെ മൗതികരഹസ്യം സസൂക്ഷ്മം ദൈവശാസ്ത്രപരമായി വ്യഖ്യാനിക്കുന്ന പ്രബോധനമാണ്
ലൂമെന്‍ ജേന്‍സിയും, ‘തിരുസഭ’യെന്ന് സമ്മേളനത്തിന് ഒരുക്കമായി സംഘാടകരായ ലാറ്ററന്‍ യൂണിവേഴ്സിറ്റയുടെ
റോമില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.
Lumen Gentium എന്ന തിരുസഭയെ സംബന്ധിച്ച
ഡിക്രിയാണ് കൗണ്‍സില്‍ പ്രബോധനങ്ങളുടെ മൂലക്കല്ല്’ എന്ന വിഷയം കേന്ദ്രീകൃതമായി നവംബര്‍
19-ാം തിയതി ബുധനാഴ്ച റോമിലെ വിഖ്യാതമായി ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിക്കുന്ന,
സമ്മേളനം 21-ാം തിയതി സമാപിക്കും.