2014-11-07 09:22:17

മെത്രാന്മാരുടെ ശുശ്രൂഷാകാലത്തിന്‍റെ
പരിധിയെക്കുറിച്ച് വത്തിക്കാന്‍


7 നവംബര്‍ 2014, വത്തിക്കാന്‍
കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഔദ്യോഗിക പദവിയുടെ പ്രായപരിധിക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ നവംബര്‍ 5-ാം തിയതി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്ന് ഇറക്കിയ പ്രസ്താവനയിലാണ്
സഭാശുശ്രൂഷയില്‍ മെത്രാന്മാരുടെ പ്രായപരിധി എഴുപത്തിയഞ്ചിനെ ക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

ഔദ്യോഗിക ശുശ്രൂഷയുടെ പ്രായപരിധി സഭയില്‍ 75 വയസ്സ് എന്നുള്ളത് സഭാനിയമമാണെന്നും, ഇതിനെ ആധാരമാക്കി രൂപതകളിലോ സഭാകാര്യാലയങ്ങളിലോ ഔദ്യോഗിക പദവിയില്‍ സേവനംചെയ്യുന്നവര്‍ സ്ഥാനത്യാഗത്തിനുള്ള അപേക്ഷ പാപ്പായ്ക്ക് സമര്‍പ്പിക്കേണ്ടതാണെന്നുമുള്ള വസ്തുത പ്രസ്താവ ആവര്‍ത്തിച്ചു.

മാത്രമല്ല, പ്രായപരിധി കഴിഞ്ഞിട്ടും സ്ഥാനത്യാഗാഭ്യര്‍ത്ഥന നടത്താതെ തഥാഗതി ശുശ്രൂഷയില്‍ തുടരുന്നവരുടെ ഔദ്യോഗിക പദവി നിയമത്തിന്‍റെ ബലത്തില്‍ സ്വമേധയാ ഇല്ലാതാകുന്ന പ്രക്രിയ, സഭയില്‍ നിലവിലുള്ളത്, പ്രബലമാണെന്ന വസ്തുതയും കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതുപോലെ തന്നെ ദൈവജനത്തിന്‍റെ നന്മയ്ക്കും സഭാശുശ്രൂഷയുടെ കാര്യക്ഷമതയ്ക്കുമായി ഔദ്യോഗിക സ്ഥാനത്ത് രോഗികളായി ക്ലേശിക്കുന്ന മെത്രാന്മാരും കര്‍ദ്ദിനാളന്മാരും സ്ഥാനത്യാഗം ആവശ്യപ്പെടേണ്ടതാണെന്നും,
എന്നാല്‍ കാര്യപ്രാപ്തമല്ലാതെ തുടരുകയാണെങ്കില്‍ തല്‍സ്ഥാനങ്ങള്‍ റദ്ദാക്കുവാനും കണ്ടുകെട്ടുവാനുമുള്ള automatic forefeiture സഭാ നിയമസംവിധാനത്തെക്കുറിച്ചും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ഇറക്കിയ പ്രസ്താവനയിലൂടെ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചു.

സഭയുടെ ഭരണസംവിധാനങ്ങളില്‍ അംഗങ്ങളായോ, ഉപദേശകരായോ, മറ്റേതെങ്കിലും തസ്തികകളിലോ ശുശ്രൂഷചെയ്യുന്ന മെത്രാന്മാരും കര്‍ദ്ദിനാളന്മാരും 80 വയസ്സുകഴിഞ്ഞാല്‍ അവരുടെ സ്ഥാനങ്ങള്‍ സ്വമേധയാ ഇല്ലാതാകുമെന്നും പ്രസ്താവന വ്യക്തമാക്കി.

• References to Canon laws 381,2 and 402, 2 CIC, and 313 CCEO









All the contents on this site are copyrighted ©.