2014-11-07 09:27:53

ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാക്കാനുള്ള
സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം


7 നവംബര്‍ 2014, കൊച്ചി
ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തെ
കേരളത്തില്‍ കത്തോലിക്കര്‍ എതിര്‍ക്കുന്നവെന്ന്, കേരളസഭയുടെ കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ അടയന്ത്രത്ത് പ്രസ്താവിച്ചു.

നവംബര്‍ 5-ാം തിയതി ബുധനാഴ്ച കൊച്ചിയിലെ പ്രാദേശിക സഭാസ്ഥാനം പിഒസി-യില്‍നിന്നും ഇറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് അടയന്ത്രത്ത് കേരളസഭയുടെ പ്രതിഷേധമറിയിച്ചത്.

ആറുമാസംവരെ പ്രായമുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം, ഗൗരവകരമായ തിന്മയും, അധാര്‍മ്മികതയും സരവ്വോപരി കൊലപാതകവുമാണെന്ന് സഭയുടെ പ്രോ-ലൈഫ് പ്രസ്ഥാനത്തിന്‍റെയും ഉത്തരവാദിത്വംവഹിക്കുന്ന ബിഷപ്പ് അടയന്ത്രത്ത് പ്രസ്താവിച്ചു.
നിഷ്ക്കളങ്കുവം നിസ്സഹായവുമായ മനുഷ്യജീവനം സംരക്ഷിക്കുവാനുള്ള സര്‍ക്കാരിന്‍റെ ശ്രേഷ്ഠമായ ഉത്തരവാദിത്വം അവഗണിക്കുന്ന നിലാപാടും അനാസ്ഥയുമാണിതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍കൂടിയായ ബിഷപ്പ് അടയന്ത്രത്ത് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

അണ്ഡബീജ സങ്കലന നിമി,ം മുതല്‍ ഭ്രൂണം വെറും ജീവശാസ്ത്രപരമായ വസ്തുവല്ലെ്നും, മറിച്ച്, ഒു മനുഷ്യവ്യക്തിയാണെന്നും ഉള്ലത് ശാസ്ത്രീമായ സത്യമാണ്. അതിനാല്‍ ഗര്‍ഭാവസ്ഥയുടെ ഏത് അവസരത്തിലുമുള്ള ഗര്‍ഭച്ഛിദ്രം ഗൗരവാവഹമായ തിന്മയാണെന്ന് പ്രസ്താവന വ്യക്തമാക്കി.

വ്യക്തി എന്ന നിലയില്‍ അജാതശിശുവിനും അവകാശങ്ങള്‍ ഉണ്ട്. ഏറ്റവുംപ്രധാനപ്പെട്ടത് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശമാണ്. രാഷ്ടരമോ ഡോക്ടറോ അമ്മ തന്നെയോ ആ അവകാശം ലംഘിക്കുവാനുോ നിഷേധിക്കുവാനോ പാടില്ലാത്തതാണ്. ഗര്‍ഭച്ഛിദ്രം മുന്‍പേ ജനിച്ചവര്‍ ജനിക്കാന്‍ പോകുന്നവരുടമേല്‍ നടത്തുന്ന കടന്നാക്രമണവും സ്വേച്ഛാധിപത്യവുമാണ്. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കടപ്പെട്ടിരിക്കുന്ന ജനാധിപത്യ ഗവണ്‍മെന്റുകള്‍, നിസ്സഹായരായ കുഞ്ഞുങ്ങളെ കൊല്ലുന്നത് അതിനിഷ്ഠൂരമായ പ്രവര്‍ത്തനമാണ്. ജനാധിപ്ത്യത്തിനു തന്നെ എതിരായ പ്രവര്‍ത്തനമാണ്.

മതാത്മകമായ വീക്ഷണത്തിലും ഏറ്റവും ക്രൂരമായ തിന്മയാമ് ഗര്‍ഭച്ഛിദ്രം.
ജീവന്‍ ദൈവത്തിന്‍റെ ദാനമാണ്. അവിടത്തെ സ്വത്താണത്. അതിനെ നാം സന്തോഷത്തോടെ സ്വീകരിച്ച് പരിപോഷിപ്പിക്കുകയാണു വേണ്ടത്.
മറിച്ച് അതിനെ ഇല്ലായ്മ ചെയ്യുന്നവത് ദൈവത്തിന്‍റെ അധികാരത്തിന്മേലുള്ള കൈയ്യേറ്റമാണ്.








All the contents on this site are copyrighted ©.