2014-11-07 09:52:59

ക്രൈസ്തവര്‍ തമ്മിലുള്ള ഭിന്നത
സുവിശേഷജോലിക്ക് വിഘ്നം


7 നവംബര്‍ 2014, വത്തിക്കാന്‍
ഭിന്നത സുവിശേഷ പ്രഘോഷണത്തിന് വിഘ്നമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

നവംബര്‍ 6-ാം തിയതി വ്യാഴാഴ്ച ആഗോള എവാഞ്ചെലിക്കല്‍ പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സുവിശേഷ പ്രഘോഷണത്തിന് ക്രൈസ്തവരുടെ ഭിന്നിപ്പ് തടസ്സമാണെന്ന് പാപ്പാ പ്രസ്താവിച്ചത്.
ആദ്യകാലം മുതല്‍ക്കേ സഭയില്‍ ഭിന്നിപ്പുണ്ടായിരുന്നുവെന്നും, നിര്‍ഭാഗ്യവശാല്‍ അത് ഇന്നു നിലനില്ക്കുകയും സമൂഹങ്ങള്‍ തമ്മില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചു വന്നിട്ടുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. ഈ ഭിന്നിപ്പാണ് സുവിശേഷം പ്രഘോഷിക്കാനുള്ള ക്രിസ്തുവിന്‍റെ കല്പന യാഥാര്‍ത്ഥ്യമാക്കുന്നതിനും, പൂര്‍ത്തീകരിക്കുന്നതിനും വിഘ്നമായി നില്ക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

ജ്ഞാനസ്നാനത്തില്‍ അണിയുന്ന ശുഭ്രവസ്ത്രം ക്രൈസ്തവര്‍ മലിനപ്പെടുത്തുന്നത് സമൂഹത്തിലുള്ള വടംവലിയും ഭിന്നിപ്പും മൂലമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
കൗദാശീകമായി ലഭിച്ചിട്ടുള്ള കൃപവരം ഭിന്നിപ്പിലൂടെ നശിപ്പിക്കാതെ രമ്യതപ്പെടുവാനും സാഹോദര്യത്തില്‍ ഒന്നിക്കുവാനുമായാല്‍, ഭിന്നിച്ചു നില്ക്കുന്ന ക്രൈസ്തവ സഭകള്‍ക്ക് ഒത്തൊരുമിച്ച് ലോകത്ത് സുവിശേഷദൗത്യം യാഥാര്‍ത്ഥൃമാക്കുവാനാകുമെന്ന് പാപ്പാ പ്രത്യാശപ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.