2014-11-06 20:20:17

സഭ ഔദാര്യത്തോടെ
നീതി പുലര്‍ത്തണമെന്ന്
പാപ്പാ ഫ്രാന്‍സിസ്


6 നവംബര്‍ 2014, വത്തിക്കാന്‍
നവംമ്പര്‍ 5-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയ്ക്കെത്തിയ വിവാഹക്കോടതികളില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ
സംഘത്തെ അഭിസംബോധന ചെയ്യവേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

നീതിപൂര്‍വ്വകമായും സമയദൈര്‍ഘ്യമില്ലാതെയും വിവാഹക്കേസുകള്‍
സഭാ കോടതികള്‍ കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ച് മെത്രാന്മാരുടെ മൂന്നാമത് പ്രത്യേക സിനഡു സമ്മേളനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായെന്ന് പാപ്പാ തന്‍റെ ഒരുങ്ങാത്ത പ്രസംഗത്തിന് ആമുഖമായി പ്രസ്താവിച്ചു.

വിവാഹപ്രതിസന്ധികളുടെ ശരിയും തെറ്റുമറിയാന്‍, സഭാ കോടതിയില്‍നിന്നും മറുപടി കാത്തിരിക്കുന്ന ദമ്പതികള്‍ നിരവധിയാണെന്നും,
അവരുടെ മനസ്സാക്ഷിയെ ഭാരപ്പെടുത്താതെയും വൈകിക്കാതെയും സമാധാനമായി ജീവിക്കാന്‍ അവരെ സഹായിക്കുകയും സഹകരിക്കുകയുമാണ് അജപാലകരും സഭാകോടതികളുടെ ഉത്തരവാദിത്വം വഹിക്കുന്നവരും ചെയ്യേണ്ടതെന്ന് പാപ്പാ ആഹ്വാനംചെയ്തു.

വത്തിക്കാന്‍റെ ഉന്നതകോടതി Roto Romano സംഘടിപ്പിച്ച കോഴ്സില്‍ പങ്കെടുത്തവരെ ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരിപാടിക്കുമുന്നേ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ അഭിസംബോധനചെയ്യുകായിരുന്നു പാപ്പാ ഫ്രാന്‍സിസ്.

പ്രശ്നപരിഹാരം സമയദൈര്‍ഘ്യം എടുക്കുന്നതും, ബുദ്ധിമുട്ടുള്ളതുമാകുമ്പോള്‍ ദമ്പതികള്‍ നിരാശരാകുന്നു, പിന്നെ അവര്‍ അവരുടേതായ മാര്‍ഗ്ഗങ്ങളിലേയ്ക്ക് തിരിയുന്നു.
പാപ്പാ ബ്യൂനസ് ഐരസില്‍ ആയിരുന്ന കാലംഘട്ടത്തില്‍ തൂപതകള്‍ തമ്മിലുള്ള അകലം ദൈര്‍ഘ്യവും എത്തിപ്പെടുക ക്ലേശകരവുമാകുമ്പോള്‍, തൊഴിലും മറ്റ് ഉത്തരവാദിത്വങ്ങളും വിട്ടുള്ള യാത്രതന്നെ അസാദ്ധ്യമായി തോന്നുന്നവര്‍ ധാരാളമാണെന്നും, അവര്‍ തങ്ങളുടെ മനോവ്യഥയില്‍ ജീവിതം തുടരുകയും, എന്നും തകര്‍ന്ന കുടുംബങ്ങളുടെ ഭാഗമായി തുടരുകയും ചെയ്യുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

നീണ്ടുപോയെ വിവാഹപ്രശ്നത്തിന് അനുയോജ്യവും തല്പരകക്ഷികള്‍ക്ക് ഉപകാരപ്രദവുമാകുന്ന വിധത്തില്‍ കേസു കൈകാര്യം ചെയ്ത വൈദികനെ പറഞ്ഞയക്കേണ്ട വന്ന വേദനയും തനിക്കുണ്ടായിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു. ആത്മീയ ലക്ഷൃങ്ങളില്‍ സാമ്പത്തിക ലക്ഷൃം കൂട്ടിയിണക്കുമ്പോള്‍ ദൈവിക വഴികളില്‍നിന്നും അകന്നുപോകുവാന്‍ കാരണമാക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.
ആത്മാക്കളുടെ രക്ഷയാണ് വിവാഹക്കോടതികളുടെ പരമായ ലക്ഷൃമെന്നുള്ള ധാരണ അജപാലകര്‍ക്കുണ്ടെങ്കില്‍, പരിഹാര മാര്‍ഗ്ഗങ്ങള്‍ നീതിപൂര്‍വ്വകമായിരിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.