2014-11-05 19:52:27

മതസ്വാതന്ത്ര്യത്തിന്‍റെ
മേഖലയിലെ കലിയുഗം


5 നവംബര്‍ 2014, ജര്‍മ്മനി
മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണിതെന്ന്,
സഭകളുടെ സഹായത്തിനുള്ള സംഘടനയുടെ Aid to Chruch in Need-ന്‍റെ പഠനങ്ങള്‍ വെളിപ്പെടുത്തി. 2012-14 കാലയളവില്‍ ലോകത്തുള്ള 196 രാഷ്ട്രങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പഠിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സഭകളുടെ സഹായത്തിനുള്ള സംഘടന ലോകത്തു കാണുന്ന ഏറെ വിപരീതാത്മകമായ മതസ്വാതന്ത്യ അവസ്ഥ കണ്ടെത്തിയത്.

മതമൗലികവാദം, സ്വേച്ഛാധിപത്യം എന്നീക്കാരണങ്ങളാലാണ് ലോകത്ത് ന്യൂനപക്ഷങ്ങളായ മതങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന് Aid to Church in Need സംഘടനയുടെ ജര്‍മ്മനി ആസ്ഥാനമാക്കിയുള്ള ഓഫിസില്‍നിന്നും പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വെളിപ്പെടുത്തി (Religious Freedom in the World report 2014).

മതപീഡനം ഏറ്റവുമധികം നടക്കുന്ന രാഷ്ട്രമായി വടക്കന്‍ കൊറിയ നിരീക്ഷിക്കപ്പെട്ടപ്പോള്‍, ഇറാക്ക്, ലിബിയ, നൈജീരിയ, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളില്‍ മൗലികമായ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും
സഭകളുടെ സഹായത്തിനുള്ള സംഘടന വിലയിരുത്തി.

ലോകത്തെ 196-രാഷ്ട്രങ്ങളില്‍ 116 രാജ്യങ്ങളില്‍ മതമൗലികവാദം, രാഷ്ട്രീയ സ്വേച്ഛാധിപത്യം, വിഭാഗീയ ചിന്താഗതികള്‍ എന്നീക്കാരണങ്ങളാല്‍ ന്യൂനപക്ഷങ്ങള്‍ മതസ്വാന്ത്രമില്ലാത്തെ പീഡിപ്പിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തി.
മറുഭാഗത്തി ആഗോളതലത്തില്‍ വീക്ഷിക്കുമ്പോള്‍, ഇറാന്‍, സിംമ്പാവേ, തായിവന്‍, ഖത്തര്‍, ക്യൂബോ, അറേബ്യന്‍ ഐക്യാനാടുകളില്‍ എന്നിവിടങ്ങളില്‍ ഇസ്ലാമിന്‍റെ മൗലികവാദനയങ്ങള്‍ പരുവപ്പെട്ടുവരുന്നതായി പീഡനങ്ങള്‍ കുറഞ്ഞതായും സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി.

ഇതിനിടെ, ലോകത്തുള്ള സ്വതന്ത്രസമൂഹങ്ങള്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും, വിവേചനപരമായി ന്യൂനപക്ഷങ്ങളെ വിവേചിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ വകവച്ചുകൊടുക്കാനാവില്ലെന്ന്, വെയില്‍സിലെ രാജകുമാരന്‍ ചാള്‍സ് ബിട്ടീഷ് പാര്‍ളിമെന്‍റിനെ അഭിസംബോധനചെയ്യവെ നവംബര്‍ 4-ാം തിയതി ചൊവ്വാഴ്ച പ്രസ്താവിച്ചതായും സഭകളുടെ ഉപവി പ്രസ്ഥാനത്തിനുള്ള സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി.









All the contents on this site are copyrighted ©.