2014-11-05 20:01:17

പാപ്പായുടെ ‘സുവിശേഷ സന്തോഷം’
സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ സുവിശേഷ വീക്ഷണം


3 നവംബര്‍ 2014, ഏതന്‍സ്
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ സുവിശേഷ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുന്നുവെന്ന് യൂറോപ്പിലെ മെത്രാന്‍ സംഘത്തിന്‍റെ മാധ്യമ കമ്മിഷന്‍റെ പ്രസ്താവന വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം, ‘സുവിശേഷ സന്തോഷം’
കാലിക പ്രസക്തിയുള്ളതും, സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും പ്രശ്നങ്ങളെയും
മൗലികമായ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തില്‍ വീക്ഷിക്കുന്ന പ്രബോധനമാണെന്നും യൂറോപ്പിലെ മെത്രാന്മാരുടെ മാധ്യമ കമ്മിഷന്‍ വിലയിരുത്തി.

സകലരെയും ഉള്‍ക്കൊള്ളുന്ന സാകല്യ സംസ്കൃതി,
നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം എത്തുന്ന സുവിശേഷസാഹോദര്യം,
ആലസ്യം വെടിഞ്ഞ് സമയബദ്ധമായി പ്രതികരിക്കുന്നതും കാലികപ്രസ്ക്തവുമായ സമര്‍പ്പണമുള്ള ജീവിതം, വൈവിധ്യങ്ങള്‍ക്കിടയിലും നിലനിര്‍ത്തേണ്ട ഏകതാനത, ഐക്യം എന്നിവ - പാപ്പാ ഫ്രാന്‍സിസിന്‍റെ സുവിശേഷ സന്തോഷത്തിലെ അടിസ്ഥാന മൂല്യങ്ങളാമെന്ന് യൂറോപ്യന്‍ കത്തോലിക്കാ മാധ്യമ കമ്മിഷന്‍ സമ്മേളനത്തില്‍ വിലയിരുത്തി.

നവംബര്‍ 4, 5 തിയതികളില്‍ ഏതെന്‍സില്‍ സമ്മേളിച്ച സംഗമത്തില്‍ യൂറോപ്പിലെ എല്ലാ മെത്രാന്‍ സമിതികളുടെയും രൂപതകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. യൂറോപ്യന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഹൊസേ ഇഗ്നാസിയോ അദ്ധ്യക്ഷത വഹിച്ചു.








All the contents on this site are copyrighted ©.