2014-10-29 17:34:48

ബൊളീവിയന്‍ പ്രസിഡന്‍റ്
പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചു


29 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ബൊളീവിയന്‍ പ്രസിഡന്‍റ്, ഈവോ മൊറാലെസ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവയുടെ സോഷ്യലിസ്റ്റ് നായകന്‍
ഈവോ വത്തിക്കാനില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെത്തി
പാപ്പാ ഫ്രാന്‍സിസുമായി സ്വകാര്യകൂടിക്കാഴ്ച നടത്തിയത്
ഒക്ടോബര്‍ 28-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു.

വത്തിക്കാന്‍റെ പതിവുള്ള നയതന്ത്ര നടപടിക്രമങ്ങള്‍ തെറ്റിച്ച സ്വകാര്യകൂടിക്കാഴ്ച പാപ്പായുമായുള്ള മൊറാലെസിന്‍റെ സുഹൃദത്തിന്‍റെയും വ്യക്തബന്ധത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്ന്,
വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യക്തമാക്കി.

നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച
ആഗോള ജനകീയ ഉപവി പ്രസ്ഥാനങ്ങളുടെ World Popular Movements-ന്‍റെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ബൊളീവിയന്‍ പ്രസിഡന്‍റ് ഈവോ,
തന്‍റെ സുഹൃത്തും ബ്യൂനസ് ഐരസിന്‍റെ മുന്‍മെത്രാപ്പോലീത്തയുമായിരുന്ന പാപ്പാ ബര്‍ഗോളിയോയെ വ്യക്തിപരമായ താല്പര്യത്തില്‍ സന്ദര്‍ശിക്കുകയാണ് ചെയ്തതെന്ന് വത്തിക്കാന്‍റെ പ്രസ് ഓഫിസ് വെളിപ്പെടുത്തി.

ബോളീവിയിലെ സഭയോടും ജനങ്ങളോടും പാപ്പാ ഫ്രാന്‍സിസിനുള്ള ആത്മീയ ബന്ധത്തിന്‍റെയും, ഇരുപക്ഷങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട പരസ്പര ധാരണയുടെയും പ്രതീകമാണ് പ്രസിഡന്‍റ് ഈവോയുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.