2014-10-29 17:27:17

പരേതാത്മാക്കളുടെ സ്മരാണാദിനം
വെറാനോ സെമിത്തേരിയില്‍ പാപ്പാ പ്രാര്‍ത്ഥിക്കും


30 ഒക്ടോബര്‍ 2014, വത്തിക്കാന്‍
പരേതാത്മാക്കളുടെയും സ്മരണാര്‍ത്ഥം പാപ്പാ ഫ്രാന്‍സിസ് റോമിലെ വെരാനോ സിമത്തേരിയില്‍ ശുശ്രൂഷകള്‍ നടത്തും. നവംബര്‍ ഒന്നാം തിയതി, ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കാണ് പാപ്പാ ഫ്രാന്‍സിസ്‍ വത്തിക്കാനില്‍നിന്നും ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള റോമിലെ പ്രശസ്തവും വിസ്തൃതവുമായ വെരാനോ സിമത്തേരിയുടെ ചത്വരത്തില്‍ പരേതാത്മാക്കളുടെ സ്മരണാര്‍ത്ഥം ദിവ്യബലിയര്‍പ്പിക്കുന്നത്.

ജനങ്ങള്‍ക്കൊപ്പം ആര്‍പ്പിക്കുന്ന ദിവ്യബലിയെത്തുടര്‍ന്ന് പ്രാര്‍ത്ഥനാ ശുശ്രൂഷ നയിക്കുന്ന പാപ്പാ, പരേതരുടെ കുഴിമാടങ്ങള്‍ ആശീര്‍വ്വദിച്ച് പ്രാര്‍ത്ഥിക്കുമെന്നും റോമാരൂപത പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷവും പാപ്പാ ഫ്രാന്‍സിസ് നവംബര്‍ ഒന്നാം തിയതി വെറാനോ സിമിത്തേരി അങ്കണത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും പരേതരുടെ സ്മൃതിമണ്ഡപങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.