2014-10-22 18:38:35

നവംബര്‍ ഇരുപത്തിമൂന്ന് ഞായര്‍
കേരളത്തിന് കൃതജ്ഞതാദിനം


22 ഒക്ടോബര്‍ 2014, കൊച്ചി
നവംബര്‍ 23-ന് കേരളസഭ കൃതജ്ഞതാദിനമായി ആചരിക്കണമെന്ന്,കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ആഹ്വാനംചെയ്തു.

കൊച്ചിയിലെ പ്രാദേശിക സഭാ ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രത്യേക സര്‍ക്കുലറിലൂടെയാണ് കേരളത്തിന്‍റെ രണ്ടു കര്‍മ്മലീത്താ സന്ന്യസ്തരെ – വാഴ്ത്തപ്പെട്ട ചാവറയച്ചനെയും യൂപ്രേസ്യാമ്മയെയും പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ദിവസം, നവംബര്‍ 23 ഞായറാഴ്ച കൃതജഞതാദിനമായി കേരളത്തിലെ എല്ലാ ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ആചരിക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് സര്‍ക്കുലറിലൂടെ അഭ്യര്‍ത്ഥിച്ചത്.

കേരളത്തന്‍റെ സിഎംഐ, സിഎംസി ഏതദ്ദേശീയ സന്ന്യാസസമൂഹങ്ങളുടെ ആത്മീയ നേതാക്കളായ വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസച്ചനേയും, എലുവത്തുങ്കല്‍ യൂപ്രേസ്യാമ്മയെയും ആഗോളസഭ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ദിവസം, നവംബര്‍ 23 ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് ആചരിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. അന്നേദിവസം
കേരളത്തിലെ കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും സഭയുടെ പ്രേഷിതവളര്‍ച്ചയ്ക്കുമായി പ്രത്യേകം പ്രാര്‍ത്ഥിക്കണെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് സര്‍ക്കുലറിലൂടെ വിശ്വാസസമൂഹത്തോട് ആഹ്വാനംചെയ്തു.

ഭാരതസഭയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടുന്ന ദിനമാണ് 2014 നവംബര്‍ 23. അന്നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയുടെയും പ്രത്യേക കര്‍മ്മങ്ങളുടെയുംമദ്ധ്യേ മലയാളക്കരയുടെ വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ് ഏലിയാസിനെയും ഏലുവത്തുങ്കല്‍ യൂപ്രേസിയാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കും. ഈ പുണ്യാത്മാക്കള്‍ പങ്കുവച്ച ജീവിത വിശുദ്ധിക്കും അവരിലൂടെ സഭാസമൂഹത്തിനും കേരളക്കരയ്ക്കും ലഭിച്ച നന്മകള്‍ക്ക് നമുക്കൊന്നുചേര്‍ന്ന് ദൈവത്തിന് നന്ദിയര്‍പ്പിക്കാം.









All the contents on this site are copyrighted ©.