2014-10-20 20:28:14

ഗോവയുടെ ജോസഫ് വാസ്
ശ്രീലങ്കയില്‍വച്ച്
വിശുദ്ധപദത്തിലേയ്ക്ക്
ഉയര്‍ത്തപ്പെടും


20 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ഒക്ടോബര്‍ 20-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ സിനഡു ഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ച കര്‍ദ്ദിനാളന്മാരുടെ കണ്‍സിസ്റ്ററിയാണ് ശ്രീലങ്കയിലേയ്ക്കുള്ള പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം 2015 ജനുവരി 14-ാം തിയതി അദ്ദേഹത്തെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്താമെന്നു തീരുമാനിച്ചത്.

സെപ്തംബര്‍ 18-ാം തിയതി പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുവിച്ച ഡിക്രി (പ്രകാരമാണ് വാഴ്ത്തപ്പെട്ട ജോസഫ് വാസിന്‍റെ അനുഗ്രഹത്തില്‍ നേടിയ അത്ഭുത രോഗശാന്തി അംഗീകരിച്ച് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇന്ത്യയില്‍ ഗോവ സ്വദേശിയും ശ്രീലങ്കയുടെ പ്രേഷിതനുമാണ് ജോസഫ് വാസ്.
ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊരു വിശുദ്ധാത്മാവാണ് ഗോവക്കാരനായ ഇടവക വൈദികന്‍, വാഴ്ത്തപ്പെട്ട ജോസഫ് വാസ്.

വാഴ്ത്തപ്പെട്ട ജോസഫ് വാസ് ഗോവയില്‍ 1651-ല്‍ ജനിച്ചു. പഠിച്ച് വൈദികനായതും ഇന്ത്യയിലാണ്. പീന്നീടാണ് മിഷണറിയായി ശ്രീലങ്കയിലേയ്ക്ക് പോയത്. തൊഴിലാളിയെപ്പോലെ വേഷപ്രച്ഛന്നനായിട്ടാണ് ജോസഫ് വാസ് ആദ്യം ശ്രീലങ്കയിലെത്തിയത്. അവിടെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെയും കത്തോലിക്കരുടെയും ഇടയില്‍ അജപാലകനായി ജീവിച്ചു. പിന്നീട് സുവിശേഷവത്ക്കരണ ജോലിയില്‍‍ വ്യാപൃതനായി.

1693-ലെ വരള്‍ച്ചക്കാലത്ത് ജോസഫ് വാസിന്‍റെ മാദ്ധ്യസ്ഥ്യത്തില്‍ നടന്ന മഴയുടെ അത്ഭുതം അദ്ദേഹത്തിന് വലിയ രാജപ്രീതിയും ജനപ്രീതിയും ശ്രീലങ്കയില്‍ നേടിക്കൊടുത്തു.
സിംഹളരുടെയും അവിടത്തെ തമിഴരുടെയും ഇടയില്‍ സമര്‍പ്പിച്ച ജീവിതം വിശുദ്ധിയില്‍ തെളിഞ്ഞു നിന്നു. 1711-ല്‍ 23 വര്‍ഷക്കാലം നീണ്ട പ്രേഷിതജീവിതം ശ്രീലങ്കയിലെ പാവങ്ങളുടെ മദ്ധ്യേയാണ് എരിഞ്ഞടങ്ങിയതെന്ന് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന വാഴ്ത്തപ്പെട്ട ജോസഫ് വാസെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. .

ഡച്ച് കാല്‍വനിസ്റ്റ് പീഡനങ്ങളെ അതിജീവിച്ച് വിശുദ്ധപദം ചൂടുന്ന ജോസഫ് വാസ് പീഡനങ്ങള്‍ അനുഭവിക്കുന്ന ഏഷ്യന്‍ സഭയ്ക്ക് കാലികമായ മാധ്യസ്ഥ്യവും പ്രചോദനവുമാണ്.








All the contents on this site are copyrighted ©.