2014-10-17 12:32:55

സിനഡിന്‍റെ മദ്ധ്യഘട്ട റിപ്പോര്‍ട്ട്
പക്വമാകുമെന്ന തീര്‍ച്ച


17 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ മദ്ധ്യഘട്ട റിപ്പോര്‍ട്ട്
ഗ്രൂപ്പു ചര്‍ച്ചകളില്‍ പക്വമാര്‍ജ്ജിക്കുന്നുണ്ടെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

എതിര്‍പ്പുകള്‍ ഉയര്‍ത്തിയ മദ്ധ്യഘട്ട റിപ്പോര്‍ട്ട്, സിനഡിന്‍റെ രണ്ടാം ഘട്ടമായ ചെറിയ ഗ്രൂപ്പു ചര്‍ച്ചകളില്‍ (Circoli Minores) പക്വമായി വരികയാണെന്ന് ഓക്‍ടബോര്‍ 15-ാം തിയതി വത്തിക്കാന്‍ പ്രസ്സ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

സിനഡിന്‍റെ 9-ാം ദിവസം, ഒക്ടോബര്‍ 16-ാം തിയതി വ്യാഴാഴ്ച ചേരുന്ന 12-ാമത് പൊതുസമ്മേളത്തില്‍ വീണ്ടും മദ്ധ്യഘട്ടറിപ്പോര്‍ട്ടിന്‍റെ പരിഷ്ക്കരിച്ചപതിപ്പ് അവതരിപ്പിക്കപ്പെടുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

സിനഡിന്‍റെ ആദ്യഘട്ട ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും ഫലമാണ് (Relation post Disceptationem) മദ്ധ്യഘട്ട റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചതെന്നും, അതിനെ ആധാരമാക്കിയുള്ള ചെറിയ ഗ്രൂപ്പു ചര്‍ച്ചകള്‍ വളരെ കാര്യക്ഷമമായി മുന്നേറിയതിന്‍റെ ഫലപ്രാപ്തിയായിരിക്കും സിനഡിന്‍റെ രണ്ടാം ഘട്ടമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

യൂറോപ്പ്, അഫ്രിക്കാ, കിഴക്ക് യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന സാംസ്ക്കാരങ്ങളില്‍ വളര്‍ന്ന കത്തോലിക്കാ സഭയ്ക്ക് കുടുംങ്ങളെക്കുറിച്ചുള്ള അജപാലന വീക്ഷണത്തില്‍ ഒരു കത്തോലിക്കാ ദര്‍ശനം ഉണ്ടെന്നും സാര്‍വ്വത്രിക വീക്ഷണത്തിലേ എത്തിച്ചേരാനാകൂ എന്നും ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.










All the contents on this site are copyrighted ©.