2014-10-16 09:21:01

‘റെക്സ് ബാന്‍ഡ്’
പാപ്പാ ഫ്രാന്‍സിസിനെ
അഭിവാദ്യംചെയ്തു


16 ഒക്ടോബര്‍ 2014, റോം
കേരളത്തിലെ ‘റെക്സ് ബാന്‍ഡ്’ പാപ്പാ ഫ്രാന്‍സിസിനെ അഭിവാദ്യംചെയ്തു.

ബുധനാഴ്ചകളില്‍ വത്തിക്കാനില്‍ പതിവുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ ഒക്ടോബര്‍ 15-ാം തിയതി രാവിലെ, പങ്കെടുത്തുകൊണ്ടാണ് കേരളത്തിലെ യുവജനങ്ങളുടെ കരിസ്മാറ്റിക് പ്രസ്ഥാനം, Jesus Youth-ന്‍റെ സംഗീതസംഘം ‘Rex Band’ പാപ്പായെ അഭിവാദ്യംചെയ്യുകയും ആശീര്‍വ്വാദം വാങ്ങുകയും ചെയ്തത്.

ഇപ്പോള്‍ യൂറോപ്പ് പര്യടനം നടത്തുന്ന റെക്സ് ബാന്‍ഡ്, ഇറ്റലിയിലെ നാപ്പൊളിയിലെ പരിപാടിക്കുശേഷമാണ് റോമില്‍ പരിപാടിക്കെത്തിയത്.

വത്തിക്കാന്‍റെ രാജവീഥി Via Conciliazione-യിലെ 1500 പേര്‍ക്ക് ഇരിപ്പിടമുള്ള ഹാളില്‍ ഒക്ടോബര്‍ 17-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം
7-മണിക്ക് ഇപ്പോള്‍ യൂറോപ്പ് പര്യടനം നടത്തുന്ന ‘റെക്സ് ബാന്‍ഡി’ന്‍റെ സംഗീതനിശ അരങ്ങേറും.

1500 പേര്‍ക്ക് ഇരിക്കാവുന്ന വത്തിക്കാന്‍റെ ഹാളില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ പരിപാടി അരങ്ങേറുന്നത്.

സംഗീതസംവിധായകരായ അല്‍ഫോന്‍സ് ജോസഫ്, ഹെക്ടര്‍ ലൂയിസ് എന്നിങ്ങനെ 17-കലാകാരന്മാരുള്ള റെക്സ് ബാന്‍ഡിനെ നയിക്കുന്നത്, പ്രസ്ഥാനത്തിന്‍റെ സ്ഥാപക ഡയറക്ടറും, ട്രൂപ്പിന്‍റെ മാനേജറുമായ മനോജ് സണ്ണിയും പ്രഫസര്‍ ബീനാ മനോജുമാണ്.

സഭയുടെ ലോകയുവജന സംഗമത്തിന്‍റെ ക്യാനഡ, ജര്‍മ്മനി, സ്പെയില്‍, ബ്രസീല്‍ മേളകളില്‍ തുടര്‍ച്ചയായി 5 വര്‍ഷം പങ്കെടുത്തിട്ടുള്ള ‘റെക്സ് ബാന്‍ഡ്’ തനിമായാര്‍ന്ന അവതരണശൈലികൊണ്ടും, ഉയര്‍ന്ന നിലവാരംകൊണ്ടും ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.








All the contents on this site are copyrighted ©.