2014-10-14 10:46:40

സ്നേഹമില്ലാത്ത നിയമാനുഷ്ഠാനം
നമ്മെ ക്രിസ്തുവിലേയ്ക്കു നയിക്കില്ല


13 ഒക്ടോബര്‍ 2014, വത്തിക്കാന്‍
നിയമാനുഷ്ഠാനം സ്നേഹരഹിതമാണെങ്കില്‍ അത് നമ്മെ ക്രിസ്തുവാലേയ്ക്കു നയിക്കുകയില്ലെന്ന് പാപ്പാ ഫ്രാ൯സീസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 13-ാം തിയതി പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

അടയാളങ്ങള്‍ അന്വേഷിച്ച നിയമജ്ഞര്‍ക്ക് കാലത്തിന്‍റെ അടയാളങ്ങള്‍ ഗ്രഹിക്കുവാ൯ കഴിഞ്ഞില്ല. കാരണം ക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ക്കു അപരിചിതമായിരുന്നു, അന്യമായിരുന്നു. പാപികളുടെ പക്കലേക്കുപോകുക, ചുങ്കക്കാരോടൊപ്പം ഭക്ഷിക്കുക, ഇവയൊന്നും അവര്‍ ഇഷ്ടപ്പെട്ടില്ല അവയെല്ലാം നിയമത്തിന് എതിരാണെന്ന് വിശ്വസിച്ചു.
ദൈവം നിയമങ്ങളുടെ ദൈവമല്ല, മറിച്ച് സ്നേഹംകൊണ്ട് വിസ്മയിപ്പിക്കുന്ന ദൈവമാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. സ്നേഹമായ അവിടുത്തേയ്ക്ക് സ്വയം വഞ്ചിക്കുവാ൯ സാധിക്കുകയില്ലെന്നും സര്‍വ്വം നന്മയായ അവിടുന്ന് തെറ്റായ കാര്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മനുഷ്യര്‍ തീര്‍ത്ഥാടകരാണെന്നും, തീര്‍ത്ഥാടനവഴിയില്‍ പുതിയ കാര്യങ്ങള്‍ നാം കാണുമെന്നും നമ്മുടെ യാത്രയുടെ അന്തിമലക്ഷൃം ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തില്‍ അവിടുത്തോടൊപ്പം മഹത്വത്തില്‍ ആയിരിക്കുകയെന്നാണെന്നും പാപ്പാ ആഹ്വാനംചെയ്തു.
Sr. Mercylit fcc







All the contents on this site are copyrighted ©.