2014-10-14 09:45:02

വിലപ്പെട്ട നിര്‍ദ്ദേശങ്ങളുമായി
പ്രത്യേക സിനഡിന്‍റെ മദ്ധ്യഘട്ട റിപ്പോര്‍ട്ട്


13 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുടുംബം സമൂഹത്തിലെ വിലപ്പട്ടതും നിര്‍ണ്ണായകവുമായ ഘടകമെന്ന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സിനഡ് നിരീക്ഷിച്ചു.

ഒക്ടോബര്‍ 13ാം തിയതി തിങ്കളാഴ്ച നടന്ന കുടുംബങ്ങളെക്കുറിച്ചുള്ള പ്രത്യേക സിനഡിന്‍റെ ആറാം ദിവസം നടന്ന പതിനൊന്നാമതു പൊതു സമ്മേളനത്തില്‍ സമര്‍പ്പിച്ച മദ്ധ്യഘട്ട റിപ്പോര്‍ട്ടാണ് ഇങ്ങനെ നിരീക്ഷിച്ചത്. പ്രത്യേക സിനഡിന്‍റെ ജനറള്‍ റിപ്പോര്‍ട്ടര്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ദോയാണ് രാവിലെ വത്തിക്കാനിലെ സിനഡുഹാളില്‍ നടന്ന സമ്മേളനത്തില്‍ മദ്ധൃഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
.
ആധുനിക കാലഘട്ടത്തില്‍ കുടുംബങ്ങള്‍ ഒരു പ്രത്യേക സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പുതിയ സാഹചര്യത്തില്‍ കുടുംബങ്ങള്‍ അഭിമുഖികരിക്കുന്ന വെല്ലുവിളികള്‍ ക്രിസതുവിന്‍റെ പ്രബോധനങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍ കുടുംബങ്ങളെ സഹായിക്കുകയാണ് സഭയുടെ ദൗത്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വ്യക്തി സ്വാതന്ത്ര്യത്തിന് കുടുതല്‍ പ്രാധാന്യ നല്‍കുന്നതിനാല്‍, അല്ലെങ്കില്‍ സമൂഹത്തില്‍ വ്യക്തിമാഹാത്മൃവാദം വളര്‍ന്നുവരുന്നതിനാലാണ് കുംടുംബ ബന്ധങ്ങള്‍ക്ക് തകര്‍ച്ചസംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിച്ചു. തല്‍ഫലമായി കുടുംബങ്ങള്‍ ഒറ്റപ്പെടുന്നുവെന്നും സാമുഹിക സാമ്പത്തികമേഖലയിലെ തകര്‍ച്ചകള്‍ വ്യക്തിബന്ധങ്ങളുടെ പ്രാധാന്യം കുറയ്ക്കുകയാണെന്നും, അതിനാല്‍ കുടുംബത്തില്‍ വ്യക്തികള്‍ ഏറെ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും, അതുപോലെ . ഈ യുഗത്തിലെ സാമ്പത്തിക പ്രതിസന്ധി യുവതലമുറയെ വിവാഹ ജീവിതത്തില്‍നിന്നു പോലും പി൯തിരിപ്പിക്കുന്ന കാരണമാണെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിച്ചു.

ആഫ്രിക്കപോലുള്ള കത്തോലിക്കര്‍ ന്യൂനപക്ഷമുള്ള രാജ്യങ്ങളില്‍ ഇന്നും ബഹുഭാര്യത്വം നിലനല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. മിശ്രവിവാഹം മൂലമുണ്ടാക്കുന്ന പരസ്പര ബഹുമാനക്കുറവ്, കുട്ടികള്‍ക്കു വിശ്വാസ രൂപീകിരണം നല്‍കാനാവാത്ത അവസ്ഥ, അതിനാല്‍ വിശ്വാസത്തില്‍ ചിതറിപ്പോകുന്ന കുടുംബങ്ങള്‍ ഇവയെല്ലാം ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികളാണ്. പല രാജ്യങ്ങളിലും വിവാഹമോചനത്തിന്‍റെ ഫലമായി കുട്ടികള്‍ അനാഥരാവുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. കുടുംബ കലഹങ്ങളുടെ പരിണതഫലം അനുഭവിക്കുന്നത് പലപ്പോഴും കുട്ടികളാണ്. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും കുടുംബങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നു. മാനവികതയുടെ പഠനക്കളരിയായ കുടുംബത്തെ ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്കനുസരിച്ചു നവീകരിക്കുക എന്നതാണ് സഭ നേരിടുന്ന വെല്ലുവിളിയെന്നും സഭയുടെ പ്രബോധങ്ങള്‍ക്കും സുവിശേഷ മൂല്യങ്ങള്‍ക്കും അനുസൃതമായ നൂതന രീതികള്‍ അവലംബിക്കണമെന്നും പ്രത്യേക സിനഡിന്‍റെ മദ്ധ്യഘട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തി








All the contents on this site are copyrighted ©.