2014-10-09 09:27:54

സിനഡുനാളില്‍
രണ്ടു കാനഡക്കാരെ
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും


9 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കാനഡക്കാരായ രണ്ടു വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ്
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നു.

ഒക്ടോബര്‍ 12ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ
10-മണിക്ക് വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ബസലിക്കയില്‍
സിനഡു പിതാക്കന്മാര്‍ക്കൊപ്പം അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലി
മദ്ധ്യേയായിരിക്കും കാനഡക്കാരായ ഫ്രാ൯കോയിസ് ലെവാല്‍, മരിയ ഗ്വാര്‍ട് എന്നിവരെ പാപ്പാ ഫ്രാ൯സീസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

ദിവ്യബലിമദ്ധ്യേ നടത്തപ്പെടുന്ന വിശുദ്ധപദ പ്രഖ്യാപനത്തിനു തതുല്യമായ ഹ്രസ്വചടങ്ങിലൂടെയാണ്, സ്വാധികാരത്തില്‍ വിശുദ്ധാരായി പാപ്പാ പ്രഖ്യാപിച്ച 15-ാം നൂറ്റാണ്ടിലെ സഭയുടെ ഈ പുണ്യാത്മാക്കളെ അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമ൯ 1980-ല്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച
ഫ്രാന്‍കോയിസ് ലവാല്‍ ഈശോസഭാംഗവും, മരിയ ഗ്വാര്‍ട്ട് ഊര്‍സലൈന്‍ സന്നാസസഭാംഗവുമാണ്.

1. ഫ്രാന്‍കോയിസ് ലെവാല്‍
വാഴ്ത്തപ്പെട്ട ഫ്രാ൯കോയിസ് ലെവാല്‍ 1632 ഏപ്രില്‍ 30-ന് ഫ്രാ൯സില്‍ ജനിച്ചു. മാതാപിതാക്കള്‍ ഹുജുസ്ഡെ ലെവാലും, മിച്ചേലെ പെര്‍ക്കാഡും ആണ്. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന ബാലനായ ലെവാല്‍ പാവങ്ങളോടും അഗതികളോടും കരുണയുള്ളവനായിരുന്നു. 1647-ല്‍ വൈദികനായ അദ്ദേഹം 1674 –ല്‍ ക്യുബെക്കിലെ പ്രഥമ കത്തോലിക്കാ ബിഷപ്പായി 36-ാമത്തെ വയസ്സില്‍ നിയമിതനായി. മിഷണറിയായി ജീവിക്കുവാ൯ എന്നും ആഗ്രഹിച്ചു. 1708 മെയ് 6-ന് 85-ാമത്തെ വയസ്സില്‍ അന്തരിച്ചു.

2. മരിയ ഗ്വാര്‍ട്
ഇ൯കാര്‍നേഷ൯ സഭാംഗമായ വാഴ്ത്തപ്പെട്ട മേരി കത്തോലിക്കാ മാതാപിതാക്കളായ ഫ്ലോറന്‍റ് ഗ്വാര്‍ട്, ജെന്നാ മിക്കേലെറ്റ് ദമ്പതികളുടെ മകളായി 1599- ഒക്ടോബര്‍ 28-ന് ഫ്രാ൯സില്‍ ജനിച്ചു. വിവാഹിതയായ മേരി ഭര്‍ത്താവിന്‍റെ മരണശേഷം ഇ൯കാര്‍നേഷ൯ സഭയില്‍ അംഗമായി ചേര്‍ന്നു .കാനഡയിലെ ഫ്രഞ്ച് ഊര്‍സലൈ൯ കനേഡിയന്‍ യൂണിയന്‍റെ സ്ഥാപകയാണ്. 1672 ഏപ്രില്‍ 30ന് കാനഡയിലെ ക്യുബെക്കില്‍ മരിച്ചു.








All the contents on this site are copyrighted ©.