2014-10-09 19:21:29

സഭാകോടതിയുടെ
നടപടിക്രമങ്ങള്‍
ലഘൂകരിക്കണമെന്ന്
സിനഡിന്‍റെ പൊതുസമ്മേളനം


9 ഒക്ടോബര്‍ 2014, വത്തിക്കാന്‍
വിവാഹസംബന്ധിയായ കേസുകളുടെ സഭാ കോടതിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന അഭിപ്രായം സിനഡില്‍ ശക്തമായി ഉയര്‍ന്നുവെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ മൂന്നാം ദിവസത്തിലെ 6-ാമത്തെ പൊതുസമ്മേളനത്തിലാണ് സഭയിലെ വിവിഹക്കേസുകളെക്കുറിച്ച്, വിശിഷ്യാ വിവാഹബന്ധങ്ങളുടെ അസാധുകരണം സംബന്ധിച്ച നടപടിക്രമങ്ങളുടെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.

അജപാലന സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന വിവാഹസംബന്ധിയും കുടുംബസംബന്ധിയുമായ കേസുകളും പരാതികളും രൂപതാ കോടതികളിലും ചിലപ്പോള്‍ വത്തിക്കാന്‍റെ വിവാഹക്കോടതിയിലും വര്‍ഷങ്ങളോളം പ്രതിവിധികാണാതെ നീണ്ടുപോകുന്നതിനെക്കുറിച്ച് ധാരാളം പരാതികളുള്ളതായി സിനഡുസമ്മേളനം നിരീക്ഷിച്ചു.

ക്രിസ്തുവിന്‍റെ അജപാലനസ്നേഹവും ദൈവിക കാരുണ്യവും പ്രതിഫലിക്കുന്ന വിധത്തില്‍ കുടുംബങ്ങളുടെയും ദമ്പതിമാരുടെയും കേസുകള്‍, അസാധുകരണം, പുനര്‍വിവാഹം എന്നീ വസ്തുതകളെ സംബന്ധിച്ചുള്ള വിശ്വാസികളുടെ പരാതികള്‍ കാലതാമസമില്ലാതെ കൈകാര്യംചെയ്യുവാനുള്ള പ്രായോഗിക സംവിധാനങ്ങള്‍ക്കായി പരിശ്രമിക്കണെന്ന അഭിപ്രായം സിനഡിന്‍റെ മൂന്നാം ദിവസത്തെ 6-ാമത് പൊതുസമ്മേളനത്തില്‍ (General Congregation) പൊന്തിവന്നതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.